ഒമിക്രോണ്‍ സംശയം; കോഴിക്കോട്ട് ആരോഗ്യപ്രവര്‍ത്തകന്റെ സ്രവം പരിശോധനയ്ക്കയച്ചു

2021-12-03 17:02:04

    
    കോഴിക്കോട്: ഒമിക്രോണ്‍ സംശയത്തെ തുടര്‍ന്ന് കോഴിക്കോട്ട് ആരോഗ്യപ്രവര്‍ത്തകന്റെ സ്രവം പരിശോധനയ്ക്കയച്ചു.

യുകെയില്‍ നിന്നെത്തിയ ആളിന്റെ സാംപിള്‍ ജനിതക ശ്രേണീകരണ പരിശോധനയ്ക്ക് അയച്ചതായി കോഴിക്കോട് ഡി എം ഒ ഉമര്‍ ഫറൂഖ് അറിയിച്ചു.

21ന് എത്തിയ ഇദ്ദേഹത്തിന് 26നാണ് കോവിഡ് സ്ഥിരീകരിച്ചത്. മൂന്ന് ഡോസ് ഫൈസര്‍ വാക്‌സിനെടുത്ത ആളാണ് ഇദ്ദേഹം. രോഗിയുടെ സമ്ബര്‍ക പട്ടിക തയ്യാറാക്കി മറ്റു ജില്ലകളിലേക്ക് അയച്ചതായി ഡി എം ഒ പറഞ്ഞു.

ആരോഗ്യ പ്രവര്‍ത്തകന്റെ അമ്മയ്ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ സാംപിളും ജനിതക ശ്രേണീകരണത്തിന് അയച്ചിട്ടുണ്ട്. ഇവരെല്ലാം വീട്ടില്‍ നിരീക്ഷണത്തിലാണ്.

ഇയാള്‍ വിവിധ ജില്ലകളില്‍ യാത്ര നടത്തിയിട്ടുണ്ടെന്നാണ് വിവരം. നാല് ജില്ലക്കളിലുള്ളവര്‍ സമ്ബര്‍ക പട്ടികയിലുണ്ട്. ജില്ലയില്‍ ഇയാളുമായി സമ്ബര്‍കമുള്ളവര്‍ കുറവാണ്. ജനിതക ശ്രേണി പരിശോധനാഫലം ഒരാഴ്ചക്കകം അയക്കുമെന്നും ബീച് ആശുപത്രിയില്‍ പ്രത്യേക വാര്‍ഡ് തയാറാക്കിയെന്നും ഡി എം ഒ വ്യക്തമാക്കി.                                                                                               03/12/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.