യുഎഇയില്‍ ഇനി ജോലി നാലര ദിവസം; വെള്ളി ഉച്ചയ്ക്കുശേഷവും ശനിയും ഞായറും അവധി

2021-12-07 16:46:13

    
    ദുബൈ: നാലര ദിവസത്തെ പ്രവൃത്തി ആഴ്ചയെന്ന നിര്‍ണായക മാറ്റം പ്രഖ്യാപിച്ച്‌ യുഇഎ. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷവും ശനി, ഞായര്‍ ദിനങ്ങളും ഇനി അവധിയായിരിക്കും.

ജനുവരി ഒന്നു മുതലാണ് മാറ്റം.

എല്ലാ ഫെഡറല്‍ സര്‍ക്കാര്‍ വകുപ്പുകളും ജനുവരി ഒന്നു മുതല്‍ പുതിയ പ്രവൃത്തി ആഴ്ച സംവിധാനത്തിലേക്കു മാറുമെന്നു യുഎഇ ഭരണകൂടം അറിയിച്ചു.

ആഗോളതലത്തില്‍ പ്രവൃത്തി ആഴ്ചയെന്നത് അഞ്ച് ദിവസമാണ്. ഇതിനേക്കാള്‍ കുറച്ച ദേശീയ കുറഞ്ഞ ദേശീയ പ്രവൃത്തി ആഴ്ച അവതരിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമാണ് യുഎഇ.

പുതുവര്‍ഷം മുതല്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെ എട്ടു മണിക്കൂറാണ് പ്രവൃത്തി സമയം. രാവിലെ 7.30 മുതല്‍ ഉച്ചതിരിഞ്ഞ് 3.30 വരെയാണു ഇത്. വെള്ളിയാഴ്ചകളില്‍ 7.30 മുതല്‍ ഉച്ചയ്ക്കു 12 വരെ 4.5 മണിക്കൂറാണ് പ്രവൃത്തി സമയം.                                                                                         07/12/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.