മൂന്നാമത് കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് ഗെയിംസിന് ജില്ലയിൽ തുടക്കമായി
2021-12-10 16:45:55

കൊല്ലം ജില്ലാ മാസ്റ്റേഴ്സ് ഗെയിംസ് അസോസിയേഷന്റെ നേതൃത്വത്തിൽ മൂന്നാമത് കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് ഗെയിംസിന് മുന്നോടിയായി വിളംബരജാഥ സംഘടിപ്പിച്ചു. കൊല്ലം ആശ്രാമം ലിങ്ക് റോഡിൽ നടന്ന ചടങ്ങിൽ സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിനും, ഭാര്യ മധുലിക റാവത്തിനും ,രാജ്യത്തിൻ്റെ സഹകാവൽ ഭടന്മാർക്കും ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് പരിപാടിക്ക് തുടക്കം കുറിച്ചു. മൂന്നു ദിവസങ്ങളിലായി കൊല്ലം ലാൽ ബഹദൂർ സ്റ്റേഡിയം, കൊയിലോൺ അത്‌ലറ്റിക് ക്ലബ്ബ് പരിസരത്തുമായി നടത്തുന്ന കായിക മത്സരങ്ങളിൽ 80 വയസ്സുവരെ പ്രായമുള്ളവർ പങ്കെടുക്കും.പ്രോഗ്രാം റിസെപ്ഷൻ കമ്മിറ്റി ചെയർമാനും ഓർഗനൈസിംഗ് കമ്മിറ്റി സെക്രട്ടറിയുമായ പൂജ ഷിഹാബുദീന്റെ നേതൃത്വത്തിൽ നടന്ന വിളംബരജാഥ കൊല്ലം ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡണ്ട് ഡോക്ടർ കെ രാമഭദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു.
ഓർഗനൈസിങ് കമ്മിറ്റി ജനറൽ സെക്രട്ടറി അനിലാൽ, സ്പോർട്സ് കൌൺസിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാധാകൃഷ്ണൻ,
റിസപ്ഷൻ കമ്മിറ്റി വൈസ് ചെയർമാൻ നാന സുരേഷ്, ജില്ലാ സൈക്ലിങ് അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീദേവി,റോളർ സ്‌ക്കേറ്റിംഗ് അസോസിയേഷൻ കോച്ച് ഉദയൻ, കൊല്ലം സൈക്കിൾ മേയർ സുഭാഷ്, ക്രിസ്റ്റഫർ ഡീകോസ്റ്റ, ദേവലോകം രാജീവ്, ഷിബു റാവുത്തർ, ഗിന്നസ് ആശ്രാമം ഉണ്ണി കൃഷ്ണൻ, വിവിധ കായിക പരിശീലകാർ, കായിക താരങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
ആശ്രാമം ലിങ്ക് റോഡ്, ബസ്റ്റാൻഡ്, മെയിൻ റോഡ്, ചിന്നക്കട വഴി ലാൽ ബഹാദൂർ സ്റ്റേഡിയത്തിൽ ജാഥ അവസാനിച്ചു. മാസ്റ്റേഴ്സ് ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ എം എൽ എ എം നൗഷാദ് അധ്യക്ഷത വഹിക്കും. കേരള സംസ്ഥാന പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് യോഗം ഉദ്ഘാടനം ചെയ്യും.ചടങ്ങിൽ ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ, മൃഗസംരക്ഷണ, ക്ഷീര വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി എന്നിവർ മുഖ്യ അതിഥികളായി പങ്കെടുക്കും. കൊല്ലം ജില്ലാ കളക്ടർ അഫ്സാന പർവീൻ കൊല്ലം കോർപ്പറേഷൻ മേയർ പ്രസന്ന ഏണസ്റ്റ്, കൊല്ലം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് എക്സ്. ഏണസ്റ്റ്, കെ ബി എസ് എ & ക്യു എ സി പ്രസിഡന്റ് കെ അനിൽ കുമാർ, കൊല്ലം കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് എ കെ സവാദ്, എം ജി എഫ് സെക്രട്ടറി വിനോദ് കുമാർ, എം ജി എഫ് പ്രസിഡന്റ് ഡിങ്കി ഡിക്രൂസ് നന്ദി പറയും. 10/12/2021 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.