സ്വകാര്യ ബസിന്റെ മുന്‍ചക്രം തലയിലൂടെ കയറി ഇറങ്ങി, മലപ്പുറത്ത് പ്ലസ് ടൂ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

2021-12-10 16:47:50

    
    മലപ്പുറം: സ്വകാര്യ ബസിന്റെ മുന്‍ചക്രം കയറി ഇറങ്ങി പ്ലസ് ടൂ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. മലപ്പുറം വണ്ടൂര്‍ സ്വദേശി കാപ്പിച്ചാലില്‍ എലമ്ബ്ര ശിവദാസന്റെ മകന്‍ നിതിന്‍ (17) ആണ് മരിച്ചത്.
ഇന്ന് രാവിലെ എട്ടരയോടെ വണ്ടൂര്‍ മണലിമ്മല്‍ പാടം ബസ് സ്റ്റാന്റിലാണ് അപകടമുണ്ടായത്. ബസിന്റെ മുന്‍ചക്രം തലയിലൂടെ കയറി ഇറങ്ങുകയായിരുന്നു. മമ്ബാട് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥിയാണ്. കാളികാവ് കോഴിക്കോട് റൂട്ടിലോടുന്ന ഗജ ബ്രദേഴ്‌സ് ബസ് സ്റ്റാന്റിലെ ട്രാക്കില്‍ നിന്ന് മുന്നോട്ടെടുത്തപ്പോഴാണ് അപകടം സംഭവിച്ചത്. നിതിന് പെട്ടെന്ന് ട്രാക്കില്‍ നിന്ന് മാറാന്‍ കഴിഞ്ഞില്ലെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. നിതിന്‍ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.                                                       10/12/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.