വനിതകളുടെ തെരുവ് നാടകം ശ്രദ്ധേയമായി -ഓറഞ്ച് ദി വേൾഡ്

2021-12-10 16:49:43

    
    സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കും ലിംഗവിവേചനത്തിനും എതിരായ അന്താരാഷ്ട്രദിനമായ നവംബർ 25 മുതൽ അന്താരാഷ്ട്ര മനുഷ്യാവകാശദിനമായ ഡിസംബർ 10 വരെ നീളുന്ന Orange the World - End Violence against Women Now എന്ന ക്യാമ്പയിൻ ലോകമെമ്പാടും നടത്തപ്പെടുന്നതിൻ്റെ ഭാഗമായി എറണാകുളം ജില്ല വനിത ശിശുവികസന വകുപ്പിലെ സ്കൂൾ കൗൺസിലേഴ്സ് മൂവാറ്റുപുഴ ഗ്രാൻറ് സെൻറർ മാളിൽ തെരുവുനാടകം അവതരിപ്പിച്ചു.


മൂവാറ്റുപുഴ ഐ.സി.ഡി.എസ്. ശിശുവികസന പദ്ധതി ഓഫീസർ സിസിലി കുരുവിള സ്വാഗതം ആശംസിച്ചു. മുനിസിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ
രാജശ്രീ രാജു ഉദ്ഘാടനം നിർവ്വഹിച്ചു.21-ാം വാർഡ് കൗൺസിലർ ജിനു ആന്റണി ആശംസകളറിയിച്ചു.മുവാറ്റുപുഴ അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസർ ലൈല കെ.എച്ച് നന്ദിപറഞ്ഞു. ഐ.സി.ഡി.എസ് സൂപ്പർവൈസർമാർ ,വർക്കേഴ്സ്, ഹെൽപേഴ്സ് തുടങ്ങിയവർ പങ്കെടുത്തു. സ്കൂൾകൗൺസിലറർമാരായ അനു.എൻ.മണി,അനുമോൾ പി.ആർ,അമല ജോൺ,ഹണി വർഗീസ്,ഷെൽബി എബ്രഹാം,ദിവ്യ പി.മോഹൻ,ഷിൻസി എബ്രഹാം  തുടങ്ങിയവർ നേതൃത്വം നല്കി.                                                                                                                10/12/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.