സര്‍വകലാശാലയില്‍ രാഷ്ട്രീയ നിയമനം നടന്നിട്ടില്ലെന്ന് കണ്ണൂര്‍ സര്‍വകലാശാല വിസി

2021-12-11 15:43:14

    
    കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയില്‍ രാഷ്ട്രീയ നിയമനം നടന്നിട്ടില്ലെന്ന് വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍.


കേരളാ ഗവര്‍ണരാണ് നിയമനം നടത്തിയത്. വി സി ആയുള്ള തന്റേത് രാഷ്ട്രീയ നിയമനമാണോ എന്ന് നിയമിച്ചവരോട് ചോദിക്കണം. സ്ഥാനം ഒഴിയുന്നതിനെ കുറിച്ച്‌ ആലോചിച്ചിട്ടില്ലെന്നും കണ്ണൂര്‍ വി സി ഗോപിനാഥ് രവീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

. നിയമന വിവാദം കത്തി നില്‍ക്കുന്ന സാഹചര്യത്തിലാണ് വിസിയായിവീണ്ടും നിയമനം നല്‍കാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചത്. നാല് വര്‍ഷത്തേയ്ക്കാണ് ഗോപിനാഥ് രവീന്ദ്രന് പുനര്‍ നിയമനം നല്‍കിക്കൊണ്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നല്‍കിയത്

അതേസമയം കാലടി, കണ്ണൂര്‍ സര്‍വകലാശാലകളിലെ വി സി നിയമനങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതിഷേധം പരസ്യമാക്കി മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.                                                                                                                                                                   11/12/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.