'കോറോണ'യെ ൈകവിടില്ല തകര ബാബു; ദുല്‍ഖര്‍ ചോദിച്ചിട്ടും കൊടുത്തില്ല
2021-12-11 15:44:15

ചേര്‍ത്തല: സിനിമ നിര്‍മാതാവ് വി.വി. ബാബു (തകര ബാബു) 'കോറോണ'യെ ജീവന് തുല്യം സ്നേഹിക്കാന്‍ തുടങ്ങീട്ട് 33 വര്‍ഷം.
പക്ഷെ, ഇത് വൈറസല്ല... 1966 മോഡല്‍ ഒരു ഒെന്നാന്നര കാര്‍.
പ്രസിദ്ധ കാര്‍ട്ടൂണിസ്റ്റ് ആര്.കെ. ലക്ഷ്മണ് ജപ്പാന് സന്ദര്‍ശനത്തിനിടെ അവിടത്തെ കോണ്‍സലേറ്റ് സമ്മാനമായി നല്‍കിയതാണ് കോറോണ ഡീലക്സ് കാര്‍. ഇന്ത്യയിലെത്തിച്ച കാര്‍ ആര്.കെ. ലക്ഷ്മണ് അധികകാലം ഉപയോഗിച്ചില്ല. ലക്ഷ്മണെ കാണാന്‍ ചെന്നപ്പോെഴാക്കെ കാര്‍ വീടിെന്റ ഒഴിഞ്ഞ മൂലയില്‍ കിടക്കുന്നത് കണ്ട് അടുത്ത സുഹൃത്തായ ബാബു ചോദിച്ച് വാങ്ങുകയായിരുന്നു.
1988ല്‍ 40,000 രൂപ നല്‍കിയാണ് ബാബു കാര്‍ സ്വന്തമാക്കിയത്. നാല് പേര്‍ക്ക് സുഖമായി സഞ്ചരിക്കാം. എയര്‍ കണ്ടീഷന്‍, റേഡിയോ സംവിധാനങ്ങളുമുണ്ട്. റേഡിയോ ഓണ്‍ ചെയ്താല്‍ ഓട്ടോമാറ്റിക്കായി ഏരിയല്‍ പൊന്തി വരും. ഡോറുകള്‍ മറ്റുള്ള വണ്ടിയിലെന്നപോലെ വലിച്ചടക്കേണ്ട. പ്രസ് ചെയ്താല്‍ പെട്ടെന്ന് ലോക്കാവുന്ന സംവിധാനമാണ്. കാറില്‍ ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍ കുടുംബസമേതം സഞ്ചരിച്ചിട്ടുണ്ടെന്ന് ബാബു പറഞ്ഞു. 14 കിലോമീറ്റര്‍ മൈേലജ് കിട്ടും.
സൈറാഭാനു അടക്കം മൂന്ന് സിനിമകളുടെ ഭാഗമായി ഈ 'കോറോണ'. സത്യന് അന്തിക്കാട് -മോഹന്‍ലാല്‍ കൂട്ട്കെട്ടില്‍ പിറന്ന ഒരു സിനിമയില്‍ കാറ് മോഹന്‍ലാല്‍ കഴുകുന്ന സീനുമുണ്ടായിരുന്നു.
മോഹന്‍ലാലിനും കാറ് വലിയ രീതിയില്‍ ഇഷ്ടപ്പെട്ടതായി ബാബു പറഞ്ഞു. പഴയ കാല വാഹനങ്ങളുടെ ശേഖരമുള്ള നടന് മമ്മൂട്ടിയുടെ മകന് ദുല്‍ഖര്‍, കാറിനെ കുറിച്ചറിഞ്ഞ് സഹായിയെ വിട്ട് വിലയ്ക്ക് ചോദിച്ചെങ്കിലും ബാബു വിറ്റില്ല. ബാബുവിെന്റ കാര്‍ കലക്ഷനില്‍ ഉണ്ടായിരുന്ന 1934 മോഡല്‍ ഫോര്‍ഡ് കാറും 1946 മോഡല്‍ ഓസ്റ്റ് കാറും വിറ്റു. കോറോണ വില്‍ക്കില്ലെന്ന ഉറച്ച നിലപാടാണ് ബാബുവിന്.
തമിഴ് സിനിമ നിര്‍മാതാവും മോഹന്‍ലാലിെന്റ ഭാര്യാ പിതാവുമായ ബാലാജിയുടെ കൈവശവും കോറോണ കാറുള്ളതായി ബാബുവിനറിയാം. കാര്‍ പേരക്കുട്ടിയും പ്ലസ് ടു വിദ്യാര്‍ഥിയുമായ അഭിമന്യു ഗൗതമന് സമ്മാനമായി നല്‍കാനിരിക്കുകയാണ് ബാബു. 11/12/2021 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.