അനുപമ ദത്ത് വിവാദത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് സാമൂഹിക പ്രവര്‍ത്തക മേധാ പട്കര്‍

2021-12-11 15:45:05

    
    തിരുവനന്തപുരം: അനുപമ ദത്ത് വിവാദത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് സാമൂഹിക പ്രവര്‍ത്തക മേധാ പട്കര്‍ .

കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും മേധ പറഞ്ഞു. തിരുവനന്തപുരത്ത് അനുപമയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു മേധാ പട്കറിന്‍റെ പ്രതികരണം.

തിരുവനന്തപുരത്തെ വൈഎംസിഎ ഹാളിലാണ് അനുപമയെയും കുഞ്ഞിനെയും കാണാന്‍ മേധാപട്കര്‍ എത്തിയത്. കുഞ്ഞിനെ അനുപമ അന്വേഷിക്കുന്ന തറിഞ്ഞിട്ടും ദത്ത് നടപടികളുമായി മുന്നോട്ട് പോയ വിവരം മേധയെ ധരിപ്പിച്ചു.

പൊലീസും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയും ശിശുക്ഷേമ സമിതിയും സിപിഎം നേതാക്കളും ചേര്‍ന്നാണ് തന്‍റെ കുഞ്ഞിനെ നാടുകടത്തിയതെന്ന് അനുപമ വിശദീകരിച്ചു

അനധികൃതമായി മകനെ നാടുകടത്തിയവര്‍ക്കെതിരെ ഇപ്പോഴും ഒരു നടപടിയെടുത്തില്ലെന്നും കുറ്റക്കാരെല്ലാം സുരക്ഷിതരാണെന്നും അനുപമ മേധാപട്കറോട് പറഞ്ഞു. സംഭവത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നായിരുന്നു മേധയുടെ പ്രതികരണം.               11/12/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.