ജീവിതത്തിൽ സമ്മർദ്ദങ്ങൾ അഭിമുഖീകരിക്കുന്ന സ്ത്രീകളോട് പറയാനുള്ളത് എന്താണ് എന്നതായിരുന്നു വിശ്വസുന്ദരിയെ തിരഞ്ഞെടുക്കുന്ന മത്സരത്തിലെ അവസാന റൗണ്ടിൽ ഹർനാസിനോട് വിധികർത്താക്കളുടെ ചോദ്യം . ഹർനാസിന്റെ മറുപടി ഇങ്ങനെ ആയിരുന്നു,
2021-12-13 17:01:32

" അവരവരിൽ തന്നെ വിശ്വാസം ഉള്ള ഒരാൾ ആവുക എന്നതാണ് വെല്ലുവിളി. ഓരോ വ്യക്തിയും പ്രത്യേകതകൾ ഉള്ളവരാണ്, ഈ പ്രത്യേകതയാണ് വ്യക്തിയുടെ സൗന്ദര്യം. മറ്റുള്ളവരുമായുള്ള താരതമ്യം വേണ്ട. നിങ്ങളുടെ ജീവിതത്തിന്റെ നേതാവ് നിങ്ങൾ തന്നെയാണ്. നിങ്ങൾക്ക് വേണ്ടി നിങ്ങൾ തന്നെ സംസാരിക്കുക. നിങ്ങളുടെ ശബ്ദം നിങ്ങൾ മാത്രമാണ്. ഞാൻ എന്നിൽ വിശ്വസിച്ചു , അതുകൊണ്ടാണ് ഈ വേദിയിൽ ഇപ്പോൾ നിൽക്കാനായത്. "
21 വർഷത്തിന് ശേഷം 21 വയസ്സുള്ള ഹർനാസ് സന്ധു ലോകത്തിന് മുന്നിൽ പറഞ്ഞ ഈ മറുപടിയിൽ എല്ലാം ഉണ്ട് . ഹർനാസ് സന്ധുവിന് അഭിന്ദനങ്ങൾ !!! 13/12/2021 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.