സുധീഷിനെ ഒറ്റിയത് ഭാര്യാ സഹോദരന്‍, ചതിക്ക് പിന്നില്‍ ലഹരി ഇടപാടിലെ തര്‍ക്കം
2021-12-13 17:02:49

തിരുവനന്തപുരം: പോത്തന്‍കോട് സുധീഷിനെ കൊല്ലാനായി അക്രമികള്‍ക്ക് കാണിച്ച് കൊടുത്തത് സുധീഷിന്റെ ഭാര്യാ സഹോദരന്‍ ശ്യാം.
ലഹരി ഇടപാടിലെ തര്‍ക്കവും മുന്‍ ആക്രമണങ്ങളിലെ വൈരാഗ്യവുമാണ് കൊലക്ക് കാരണമെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ലഹരി ഇടപാടില്‍ ശ്യാമിനെ നേരത്തെ ആക്രമിച്ചതും മുഖ്യ പ്രതി ആറ്റിങ്ങല്‍ സ്വദേശിയായ ഉണ്ണിയുടെ അമ്മക്ക് നേരെ സുധീഷ് ബോംബ് എറിഞ്ഞതും കൊലക്ക് കാരണമായെന്നും പൊലീസ് കണ്ടെത്തി. ഒളിയിടം മനസിലായതോടെ മാരക ആയുധങ്ങളുമായെത്തി കൊല്ലുകയായിരുന്നു.
കേസിലെ മുഖ്യ പ്രതികളെ ഉള്‍പ്പെടെ തിരിച്ചറിഞ്ഞെങ്കിലും മൂന്ന് പ്രതികളെമാത്രമാണ് പിടി കൂടിയത്. ശാസ്തവട്ടം സ്വദേശികളായ നന്ദീഷ്, നിധീഷ്, കണിയാപുരം സ്വദേശി രഞ്ജിത് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. 13/12/2021 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.