നാദാപുരത്ത് ഐസ്ക്രീം കടയ്ക്ക് തീ പിടിച്ചു

2021-12-13 17:03:28

    
    നാദാപുരത്തു ടൗണില്‍ പപ്പായി ഐസ്ക്രീം നിര്‍മിക്കുകയും വില്‍പന നടത്തുകയും ചെയ്യുന്ന കടയ്ക്ക് ഇന്നലെ സന്ധ്യയോടെ തീപിടിച്ചത് പരിഭ്രാന്തി പരത്തി.

ചേലക്കാട്ടെ അഗ്നിരക്ഷാ നിലയത്തില്‍ നിന്നെത്തിയ 2 യൂണിറ്റ് ഫയര്‍ എന്‍ജിനുകള്‍ ഏറെ പണിപ്പെട്ട് തീ അണച്ചതിനാല്‍ ടൗണിലെ മറ്റു കടകളിലേക്ക് തീ പടരുന്നത് ഒഴിവാക്കാനായി.

ഐസ്ക്രീം നിര്‍മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളും, ഫ്രീസറുകളും ഫര്‍ണിച്ചറുകളും പൂര്‍ണമായും കത്തി നശിച്ചു. തുണിക്കടകളടക്കം ഒരുപാട് സ്ഥാപനങ്ങള്‍ സമീപത്തുള്ളതാണ് ഏറെ നേരം പരിഭ്രാന്തിക്കിടയാക്കിയത്. കീരിയങ്ങാടിയിലെ പേരാവുള്ളതില്‍ ഇബ്രാഹിമിന്റെ കെട്ടിടത്തില്‍ പാറക്കടവിലെ തുണ്ടിയില്‍ മുഹമ്മദാണ് ഐസ് ക്രീം കട നടത്തുന്നത്. അവധിയായിരുന്നതിനാല്‍ കട തുറന്നിരുന്നില്ല.

അകത്തു നിന്ന് പുക ഉയരുന്നത് കണ്ടാണ് തീപിടിത്തമുണ്ടായത് അറിയുന്നത്. അസി.സ്റ്റേഷന്‍ ഓഫിസര്‍ ഇ.സി.നന്ദകുമാര്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫിസര്‍ കെ.സി.സുജേഷ് കുമാര്‍, ഫയര്‍ ഓഫിസര്‍മാരായ ബി.വൈ.പ്രഭീഷ്, കെ.കുമാര്‍, ആര്‍.ജിഷ്ണു, വി.കെ.അരുണ്‍ പ്രസാദ്, എം.ജയേഷ്, കെ.ബിനീഷ്, ഡി.അജേഷ്, സി.ഹരിഹരന്‍, പി.കെ.ജൈസല്‍ തുടങ്ങിയവര്‍ തീ അണയ്ക്കുന്നതിനായി പാടുപെട്ടു. വൈദ്യുത ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീ പിടിത്തത്തിനു കാരണമെന്നാണ് അനുമാനം.                                                                                                               13/12/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.