പഞ്ചഗുസ്തി മത്സരത്തില്‍ സ്വര്‍ണമെഡല്‍ നേടി അമ്മ, മകള്‍ക്ക്​ വെങ്കലം

2021-12-14 16:46:16

    
    കൂ​ത്താ​ട്ടു​കു​ളം: പ​ഞ്ച​ഗു​സ്തി മ​ത്സ​ര​ത്തി​ല്‍ സ്വ​ര്‍​ണ​മെ​ഡ​ല്‍ നേ​ടി അ​മ്മ​യും വെ​ങ്ക​ലം നേ​ടി മ​ക​ളും.
തൃ​ശൂ​ര്‍ വി.​കെ.​എ​ന്‍ മേ​നോ​ന്‍ സ്​​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന സം​സ്ഥാ​ന പ​ഞ്ച​ഗു​സ്തി മ​ത്സ​ര​ത്തി​ല്‍ സീ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ സു​നി​ത ബൈ​ജു ഇ​ട​തു കൈ​ക്കും വ​ല​തു കൈ​ക്കും സ്വ​ര്‍​ണ​മെ​ഡ​ല്‍ നേ​ടി. ജൂ​നി​യ​ര്‍ വി​ഭാ​ഗം പെ​ണ്‍​കു​ട്ടി​ക​ളു​ടെ മ​ത്സ​ര​ത്തി​ല്‍ (70 കി​ലോ) മ​ക​ള്‍ അ​ര്‍​ച്ച​ന വെ​ങ്ക​ല മെ​ഡ​ലും നേ​ടി.

എ​റ​ണാ​കു​ളം ജി​ല്ല​ക്കു​വേ​ണ്ടി മ​ത്സ​രി​ച്ചാ​ണ് വി​ജ​യം കൈ​വ​രി​ച്ച​ത്.

അ​ര്‍​ച്ച​ന ബൈ​ജു എ​ച്ച്‌.​എ​സ്.​എ​സ് കൂ​ത്താ​ട്ടു​കു​ളം പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​ണ്. കോ​ഴി​പ്പി​ള്ളി ഉ​പ്പ​നാ​യി​ല്‍ പു​ത്ത​ന്‍​പു​ര​യി​ല്‍ യു.​സി. ബൈ​ജു​വി​െന്‍റ മ​ക​ളാ​ണ്. ജി​ല്ല​യി​ല്‍ ആ​ദ്യ​മാ​യി മ​ത്സ​രി​ച്ച സ്വ​ര്‍​ണ മെ​ഡ​ല്‍ ക​ര​സ്ഥ​മാ​ക്കി​യാ​ണ് സം​സ്ഥാ​ന മ​ത്സ​ര​ത്തി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി​യ​ത്. സു​നി​ത ബൈ​ജു മു​ന്‍ ലോ​ക പ​ഞ്ച​ഗു​സ്തി ചാ​മ്ബ്യ​നും ദേ​ശീ​യ ചാ​മ്ബ്യ​നു​മാ​ണ്. ഫെ​ബ്രു​വ​രി​യി​ല്‍ ഹൈ​ദ​രാ​ബാ​ദി​ല്‍ ന​ട​ക്കു​ന്ന ദേ​ശീ​യ മ​ത്സ​ര​ത്തി​ലേ​ക്ക് ഇ​വ​ര്‍ യോ​ഗ്യ​ത നേ​ടി.                                 14/12/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.