തീവ്രവാദ സംഘടനകളുടെ മുദ്രാവാക്യങ്ങളും കാഴ്ചപ്പാടുകളും മുസ്‌ലിം ലീഗ് ഏറ്റെടുത്തു -മുഖ്യമന്ത്രി

2021-12-14 16:47:15

    
    കൊച്ചി: വഖഫ് പ്രശ്നത്തില്‍ മുസ്ലിം ലീഗിനെ കടന്നാക്രമിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. മുസ്‌ലിം തീവ്രവാദികളുടെ മുദ്രാവാക്യങ്ങളും കാഴ്ചപ്പാടുകളും ഇപ്പോള്‍ മുസ്ലീം ലീഗ് സ്വയം ഏറ്റെടുത്തിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഈ നിലപാട് മുസ്‌ലിം ലീഗിന് പിന്നില്‍ അണിനിരന്ന സമാധാന കാംക്ഷികളായ ജനവിഭാഗത്തെ തീവ്രവാദ രാഷ്ട്രീയത്തിന്‍റെ കൈകളിലേക്ക് എറിഞ്ഞ് കൊടുക്കുന്ന സ്ഥിതിയാണ് ഉണ്ടാക്കുകയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സി.പി.എം എറണാകുളം ജില്ലാ സമ്മേളനത്തിലെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വഖഫ് പ്രശ്നത്തില്‍ അവര്‍ നടത്തിയ റാലിയും അവര്‍ സ്വീകരിച്ച സമീപനവുമെല്ലാം നേരത്തെയുള്ള നിലപാടില്‍നിന്ന് കടന്നു പോകുകയാണ്. നേരത്തെ തന്നെ മതതീവ്രവാദ സംഘടനകളോട് മൃദുസമീപനം സ്വീകരിക്കുന്നുവെന്ന വിമര്‍ശനം ലീഗിനെതിരെ ഉണ്ട്. ഇപ്പോള്‍ അത് ഒന്നുകൂടി കടന്ന് പോകുന്നു.

രാഷ്ട്രീയ ലാഭത്തിനായി സഖ്യമുണ്ടാക്കുന്നു എന്നൊക്കെയുള്ള വിമര്‍ശനം നേരത്തെ ഉണ്ടായിരുന്നതാണ്. ജമാഅത്തെ ഇസ്‌ലാമി, പോപുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകളുമായി ബന്ധം സ്ഥാപിക്കുന്ന രീതിയായിരുന്നു സ്വീകരിച്ചിരുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പുകളില്‍ ഈ സഖ്യം പരസ്യമായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രത്യക്ഷത്തില്‍ അല്ലാതെ തന്നെ സഖ്യം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന നിലയാണ് സ്വീകരിച്ചത് -മുഖ്യമന്ത്രി കുറ്റപ്പെടുത്തി.                                                                                                                                                14/12/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.