സാമ്ബത്തിക തിരിമറി: ചന്ദ്രിക ഫിനാന്‍സ് ഡയറക്ടര്‍ അറസ്റ്റില്‍

2021-12-14 16:49:46

    
    കോഴിക്കോട്:  മുസ്ലീം ലീഗ് മുഖപത്രമായ ചന്ദ്രികയില്‍ സാമ്ബത്തിക തട്ടിപ്പ് കേസില്‍ ഫിനാന്‍സ് ഡയറക്ടര്‍ പി എം എ സമീര്‍ അറസ്റ്റില്‍.

ജീവനക്കാരുടെ പി എഫ് വിഹിതം അടയ്ക്കാത്ത കേസിലാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. ജീവനക്കാര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിലിറങ്ങി. 2017 മുതല്‍ 100 ഓളം ജീവനക്കാരുടെ പിരിച്ചെടുത്ത പിഎഫ് വിഹിതമാണ് അടയ്ക്കാത്തത്. പിഴയും പിഴ പലിശയുമായി ഏകദേശം നാല് കോടിയോളം രൂപയാണ് അടയ്ക്കാനുള്ളത്.

കേസ് അന്വേഷണത്തിന്റെ ഭാഗമായി ഏത് സമയം വിളിച്ചാലും ഹാജരാകണമെന്ന് മുന്‍കൂര്‍ ജാമ്യ വ്യവസ്ഥയിലാണ് വിട്ടയച്ചതെന്ന് പൊലീസ് അറിയിച്ചു.                                                                            14/12/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.