ഞങ്ങള്‍ ദൗത്യം നിറവേറ്റി: ബഹിരാകാശത്തേക്ക് ഭക്ഷണം എത്തിച്ച്‌ യൂബര്‍ ഈറ്റ്‌സ്

2021-12-16 17:04:20

    
    ബഹിരാകാശത്തേക്ക് ഭക്ഷണം എത്തിക്കുന്ന ആദ്യത്തെ ഭക്ഷണ വിതരണ കമ്ബനിയായി യൂബര്‍ ഈറ്റ്‌സ്. രാജ്യാന്തര ബഹിരാകാശ നിലയത്തിലുള്ള സഞ്ചാരികള്‍ക്കായി ജാപ്പനീസ് ശതകോടീശ്വരനും ബഹിരാകാശ സഞ്ചാരിയുമായ യുസാക്ക മെസാവ വഴിയാണ് യൂബര്‍ ഈറ്റ്‌സ് ഭക്ഷണം എത്തിച്ചത്.

ഡിസംബര്‍ 11ന് രാവിലെ 9.40നാണ് യൂബര്‍ ഈറ്റ്‌സിന്റെ ഭക്ഷണം യുസാക്ക മെസാവ ബഹിരാകാശ നിലയത്തിലേക്ക് എത്തിച്ചത്.

'യുസാക മെസാവക്ക് ഇതൊരു ചെറുകൈ സഹായം, യൂബര്‍ ഈറ്റ്‌സിനാകട്ടെ വലിയൊരു ഡെലിവറിയും' എന്നായിരുന്നു യൂബര്‍ സിഇഒ ഡാറ കോസ്‌റോവ്ഷി പിന്നീട് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞത്. ഭൂമിക്ക് അകത്തും പുറത്തുമുള്ള മനുഷ്യര്‍ക്ക് ഭക്ഷണം എത്തിച്ച്‌ സഹായിക്കുകയാണ് ഞങ്ങളുടെ ദൗത്യം. ബഹിരാകാശ നിലയത്തിലെ സഞ്ചാരികള്‍ക്ക് ഭക്ഷണം എത്തിക്കാന്‍ സാധിച്ചതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു എന്നും അദ്ദേഹം പറയുന്നു.

പുഴുങ്ങിയെടുത്ത അയല മീന്‍, മധുരമുള്ള സോസില്‍ പാകം ചെയ്‌തെടുത്ത ബീഫ്, മുളങ്കൂമ്ബില്‍ പാകം ചെയ്ത കോഴി, പോര്‍ക്ക് വരട്ടിയത് എന്നിവയായിരുന്നു യൂബര്‍ ഈറ്റ്‌സിന്റെ ബഹിരാകാശത്തേക്കുള്ള ആദ്യത്തെ ഭക്ഷണ ഡെലിവറി. എവിടെ പോയാലും എന്തും ലഭിക്കും എന്ന പരസ്യ വാചകം യാഥാര്‍ഥ്യമാക്കുന്നതായിരുന്നു ബഹിരാകാശത്തേക്കുള്ള ഈ ഭക്ഷണ വിതരണം എന്നാണ് യൂബര്‍ ഔദ്യോഗിക ട്വിറ്ററിലൂടെ ട്വീറ്റു ചെയ്തത്.                                                                                                                                                                          16/12/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.