വഖഫ് വിഷയം: സമുദായത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ സിപിഎം ശ്രമിക്കുന്നതായി ജമാഅത്തെ ഇസ്ലാമി

2021-12-16 17:05:03

    
    തിരുവനന്തപുരം: ലീഗിനെതിരായ വിമര്‍ശനങ്ങള്‍ക്കിടെ ജമാഅത്തെ ഇസ്ലാമിയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ജമാഅത്തെ ഇസ്ലാമി.

സംസ്ഥാനത്ത് വര്‍ഗ്ഗീയ ധ്രുവീകരണം നടത്തുന്നത് സിപിഎമ്മാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എംഐ അബ്ദുള്‍ അസീസ് ആരോപിച്ചു. മുഖ്യമന്ത്രി പിണറായി ജമാഅത്തെ ഇസ്ലാമിയ്‌ക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ പദവിയ്‌ക്ക് യോജിക്കാത്തതാണെന്നും അബ്ദുള്‍ അസീസ് പറഞ്ഞു.

'സംസ്ഥാനത്ത് വര്‍ഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കാന്‍ സിപിഎം ശ്രമിക്കുകയാണ്. കേരളത്തെ അപകടകരമായ സാഹചര്യത്തിലേക്കാണ് പാര്‍ട്ടി നയിക്കുന്നത്. അധികാരത്തുടര്‍ച്ചയില്‍ ലക്ഷ്യം കേന്ദ്രീകരിച്ചപ്പോള്‍ നിരക്കാത്ത പലതും സിപിഎം ചെയ്തു. വിവാദങ്ങള്‍ക്കെള്‍ക്കെതിരെ വളരെ വൈകിയാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ്, ഹലാല്‍ എന്നീ ആരോപണങ്ങളെല്ലാം വളരെ ഗൗരവത്തോടെയാണ് ഭരണകൂടം കാണേണ്ടത്. എന്നാല്‍ സര്‍ക്കാര്‍ ഇത് നോക്കി നില്‍ക്കുകയാണ്. അബ്ദുള്‍ അസീസ് കുറ്റപ്പെടുത്തി.

സംസ്ഥാനത്തെ ഒമിക്രോണ്‍ നിരീക്ഷണത്തില്‍ പാളിച്ച: കോംഗോയില്‍ നിന്ന് എത്തിയ രോഗി വിലക്ക് ലംഖിച്ച്‌ പുറത്തിറങ്ങി
വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിയ്‌ക്ക് വിടാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെയും അബ്ദുള്‍ അസീസ് രൂക്ഷമായി വിമര്‍ശിച്ചു. വഖഫ് വിഷയത്തില്‍ മുസ്ലീം സമുദായത്തിനകത്ത് ഭിന്നിപ്പുണ്ടാക്കാനാണ് സര്‍ക്കാരും സിപിഎമ്മും ശ്രമിക്കുന്നതെന്നും, അത് വിജയിക്കില്ലെന്നുമായിരുന്നു അദ്ദേഹാം വ്യക്തമാക്കി.                                                                                   16/12/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.