സംസ്ഥാനത്തെ പി ജി ഡോക്ടേഴ്സ് സമരം അവസാനിപ്പിക്കാന്‍ ഉറപ്പ് നല്‍കിയിട്ടില്ല; പ്രചാരണം തെറ്റെന്ന് സര്‍ക്കാര്‍
2021-12-17 16:47:30

തിരുവനന്തപുരം: സംസ്ഥാനത്തെ പി ജി ഡോക്ടേഴ്സ് സമരം അവസാനിപ്പിക്കാന്‍ ഉറപ്പ് നല്‍കിയിട്ടില്ലെന്ന് സര്‍ക്കാര്‍.നിവേദനം നല്‍കാനാണ് സംഘടനാ പ്രതിനിധികള്‍ വന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് വിശദീകരിച്ചു.
മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയെന്ന പ്രചാരണം തെറ്റെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.ആരോഗ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യാനാണ് നിര്‍ദേശിച്ചതെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
എന്നാല്‍ സമരം അവസാനിപ്പിക്കാന്‍ ഒരുറുപ്പം നല്‍കിയിട്ടില്ലെന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ വാര്‍ത്താകുറിപ്പിലൂടെ വ്യക്തമാക്കുന്നത്.
അതിനിടെ, സെക്രട്ടേറിയറ്റില്‍ വെച്ച് അധിക്ഷേപിക്കപ്പെട്ടെന്ന പിജി ഡോക്ടര്‍മാരുടെ സംഘടനാ നേതാവ് അജിത്രയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. 17/12/2021 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.