കണ്ണൂരില്‍ വാഹനാപകടം; ദേശാഭിമാനി ജീവനക്കാരന്‍ മരിച്ചു

2021-12-17 16:48:25

    
    കണ്ണൂര്‍: കണ്ണൂരില്‍ ബസും കാറും കൂട്ടിയിടിച്ച്‌ ദേശാഭിമാനി ജീവനക്കാരന്‍ മരിച്ചു. മയ്യില്‍ കയരളം സ്വദേശി ഇ ടി ജയചന്ദ്രന്‍ (46) ആണ് മരിച്ചത്.

ദേശാഭിമാനി കണ്ണൂര്‍ യൂണിറ്റ് സര്‍ക്കുലേഷന്‍ ജീവനക്കാരനാണ്. മാങ്ങാട്ടാണ് താമസം. രാവിലെ ഓഫിസിലേക്ക് വരുന്നതിനിടയിലാണ് വേളാപുരത്ത് അപകടം നടന്നത്. മൃതദേഹം കൊയിലി ആശുപത്രിയില്‍.

പരേതനായ കെ എം രാഘവന്‍ നമ്ബ്യാരുടെയും എ പി യശോദയുടെയും മകനാണ്.ഭാര്യ: ജ്യോതി. മക്കള്‍: അനഘ. സഹോദരങ്ങള്‍: രാജന്‍ (കൊളച്ചേരി), ശോഭന(കയരളം), ലളിതകുമാരി (നാറാത്ത്).                                                                                                                                                    17/12/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.