'പോസ്റ്റിലിടിച്ച്‌ വിദ്യാര്‍ത്ഥിയുടെ തലയറ്റ് ഓവുചാലില്‍ വീണ സംഭവം'; ബസ് ഡ്രൈവര്‍ക്ക് ശിക്ഷ വിധിച്ചു

2021-12-17 16:49:12

    
    കൂത്തുപറമ്ബ്: കണ്ണൂരില്‍ കെഎസ് ആര്‍ടിസി ബസില്‍ യാത്ര ചെയ്യവേ റോഡരികിലെ പോസ്റ്റിലിടിച്ച്‌ വിദ്യാര്‍ത്ഥിയുടെ തലയറ്റ് വീണ കേസില്‍ ബസ് ഡ്രൈവര്‍ക്ക് തടവും പിഴയും ശിക്ഷ.

മുണ്ടയാംപറമ്ബ് സ്വദേശി ഇ കെ ജോസഫിനെയാണ് മൂന്ന് മാസം തടവിനും ആറായിരം രൂപ പിഴയൊടുക്കാനും ശിക്ഷിച്ചത്. കൂത്തുപറമ്ബ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

2017 ഏപ്രില്‍ 26 ന് കൊട്ടിയൂര്‍ പഞ്ചായത്ത് ഓഫീസ് പരിസരത്ത് വച്ചായിരുന്നു ദാരുണമായ അപകടം നടന്നത്. ബസില്‍ യാത്ര ചെയ്യവേ തമിഴ്നാട് സ്വദേശി സിബി ജയറാമെന്ന പതിമൂന്ന് കാരന്റെ തല പോസ്റ്റിലിടിച്ച്‌ അറ്റ് സമീപത്തെ ഓവുചാലില്‍ വീഴുകയായിരുന്നു. തല പുറത്തേക്ക് ഇടാന്‍ വിദ്യാര്‍ത്ഥി ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം നടന്നത് .                                             17/12/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.