കേരളത്തിലെ ആദ്യത്തെ 4ഡിഎക്സ് അവതരിപ്പിച്ച്‌ പിവിആര്‍; ആവേശകരമായൊരു സിനിമാറ്റിക്ക് ആശയം

2021-12-17 16:50:02

    
    ഇന്ത്യയിലെ ഏറ്റവും വലുതും ഏറ്റവും പ്രീമിയം സിനിമാ പ്രദര്‍ശകരുമായ പിവിആര്‍ സിനിമാസ്, കേരളത്തിലെ ആദ്യത്തെ 4ഡിഎക്സ് ഓഡിറ്റോറിയം തുറന്നു.

കൊച്ചിയിലെ ലുലു മാളിലുള്ള പിവിആര്‍ തീയേറ്ററില്‍ മാര്‍വല്‍ സ്റ്റുഡിയോയുടെ സിനിമയായ 'സ്പൈഡര്‍മാന്‍ നോ വേ ഹോം' ആണ് 4ഡിഎക്സില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ സിനിമ.

ലുലു മാളില്‍ 9 സ്ക്രീനുകള്‍ ഉള്ള പിവിആര്‍ കൊച്ചി വിപണിയെ അടുത്തറിഞ്ഞതിനെ
തുടര്‍ന്നാണ് 4ഡിഎക്സ് ഓഡിറ്റോറിയം ആരംഭിക്കുന്നത്. സിനിമ വെറുതെ കാണുന്നു എന്നതില്‍
നിന്ന് മാറി, അത് അനുഭവിക്കുന്ന തലത്തിലേക്ക് ആക്കുന്ന 116 സ്പെഷ്യലി ഡിസൈന്‍ഡ്
മോഷന്‍ സീറ്റുകളാണ് ഈ ഓഡിറ്റോറിയത്തിലുള്ളത്.

വിപ്ലവകരവും റിയലിസ്റ്റായതുമായ ഇഫക്റ്റുകള്‍ മനുഷ്യന്റെ എല്ലാ അഞ്ച് സെന്‍സുകളെയും ഉണര്‍ത്തുന്ന തരത്തിലാണ് ടെക്നോളജിയെ ഉപയോഗിക്കുന്നത്. ഇതിനായി ഹൈ ടെക്ക് മോഷന്‍ സീറ്റുകള്‍ക്കൊപ്പം കാറ്റ്, മൂടല്‍ മഞ്ഞ്, ഇടിമിന്നല്‍, കുമിളകള്‍, വെള്ളം, മഴ, മണം പോലുള്ള സ്പെഷ്യല്‍ എഫക്റ്റുകളും ഓഡിറ്റോറിയത്തില്‍ ഉപയോഗിക്കുന്നു.

ഇത് 2ഡി ഫോര്‍മാറ്റിലും 3ഡി ഫോര്‍മാറ്റിലും ലഭ്യമാണ്. 4ഡിഎക്സ് അനുഭവം ലോകത്ത് എല്ലായിടത്തും തന്നെ സിനിമയുടെ കാഴ്ച്ചാനുഭവം മാറ്റി മറിച്ചു കൊണ്ടിരിക്കുകയാണ്.

4ഡിഎക്സ് ഓഡിറ്റോറിയത്തില്‍ ക്രിസ്റ്റി 2കെ പ്രൊജക്റ്ററുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത്
അള്‍ട്രാ ഹൈ റെസല്യൂഷനുള്ളതും വളരെ ക്ലീനായതും ഷാര്‍പ്പായതും ബ്രൈറ്റായതുമായ
ഇമേജുകള്‍ സാധ്യമാക്കുന്നു. ആഴത്തിലുള്ള 3ഡി ഉള്ളടക്കം സൃഷ്ടിക്കുന്ന പ്രമുഖ സ്ക്രീന്‍
ടെക്നോളജി കമ്ബനിയായ ഹാര്‍ക്ക്‌നെസില്‍ നിന്നുള്ള ക്ലാരസ് സ്ക്രീനാണ് ഇതിലുള്ളത്.

കൂടുതല്‍ മനം മയക്കുന്നതും ആഴത്തിലുള്ളതുമായ കാഴ്ച്ചാനുഭവത്തിനായി മെച്ചപ്പെട്ടത
ഏകതയും മുന്തിയ നിറങ്ങളും സാധ്യമാക്കുന്നൊരു സാങ്കേതികവിദ്യയാണിത്. സമാനതകളില്ലാത്ത സറൗണ്ട് സൗണ്ട് അനുഭവം നല്‍കുന്നതിനായി അത്യാധുനിക
ഡോള്‍ബി 7.1 ടെക്നോളജിക്കല്‍ സൊലൂഷനാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് പെര്‍ഫെക്റ്റ്
ഇന്റലിജബിലിറ്റിയോടെ ക്രിസ്റ്റല്‍ ക്ലിയര്‍, ഹൈ ഡെഫനിഷന്‍ ഇമ്മേര്‍സീവ് ഓഡിയോ
അനുഭവം പ്രേക്ഷകര്‍ക്ക് നല്‍കുന്നു.

4ഡിഎക്സ് മോഷന്‍ ചെയറുകളില്‍ ഏസി സെര്‍വോ മോട്ടര്‍ ഘടിപ്പിച്ചിട്ടുണ്ട്, ഇത് കൃത്യമായ
ചലനവും വേഗതാ നിയന്ത്രണവും സാധ്യമാക്കുന്നു. ഈ മോഷന്‍ സിസ്റ്റത്തിന് നിരവധി
സിനിമളുമായി സിങ്ക് ചെയ്യാനാകും. ഹൈഡ്രോളിക് സിസ്റ്റമായതിനാല്‍ ചലനത്തില്‍ ലാഗ്
ഉണ്ടാകുന്നില്ല. ഈ അത്യാധുനിക സംവിധാനത്തിലൂടെ മോഷനും ഉള്ളടക്കവും തമ്മിലുള്ള
പെര്‍ഫെക്റ്റ് ഏകീകരണമാണ് സാധ്യമായിരിക്കുന്നത്. ആക്ഷന്‍ സിനിമകളും അഡ്വഞ്ചര്‍,


ഹൊറര്‍, ആനിമേഷന്‍ സിനിമകളും 4ഡിഎക്സില്‍ ആസ്വദിക്കാനാകും. സിനിമകള്‍ക്ക് പുറമെ
കോണ്‍സേര്‍ട്ടുകള്‍, ഡോക്യുമെന്ററികള്‍, കൊമേര്‍ഷ്യല്‍ പരസ്യങ്ങള്‍ പോലുള്ളവയും
4ഡിഎക്സില്‍ ആസ്വദിക്കാനാകും. സവിശേഷമായ ഈ സിനിമാറ്റിക്ക് അനുഭവത്തിനുള്ള
ഡിമാന്‍ഡ് ഓരോ വര്‍ഷവും കൂടിക്കൂടി വരികയാണ്.                                                                                            17/12/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.