വിവാഹ പ്രായം 21 ആക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ ദുരൂഹത: കോടിയേരി

2021-12-18 17:05:22

    ന്യൂഡല്‍ഹി | വിവാഹ പ്രായം 21 ആക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ ദുരൂഹതയുണ്ടെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

കെ റെയില്‍ പദ്ധതി എല്‍ ഡി എഫിന്റെ പ്രഖ്യാപിത പദ്ധതിയാണെന്നും നടപ്പിലാക്കുക തന്നെ ചെയ്യുമെന്ന് . ഇത് സംബന്ധിച്ച സംശയങ്ങളും ആശങ്കകളും നീക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു.

കെ റെയില്‍ പദ്ധതി സംബന്ധിച്ച്‌ ഇടത് മുന്നണിയില്‍ എതിരഭിപ്രായമില്ല. സിപിഐ പദ്ധതിക്ക് എതിരല്ലെന്ന് കാനം രാജേന്ദ്രന്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.

ലീഗിനെതിരായി പറഞ്ഞ കാര്യങ്ങള്‍ തിരുത്തേണ്ട സാഹചര്യമില്ല. അധികാരം നഷ്ടമായതിന്റെ വെപ്രാളമാണ് ലീഗിനെന്നും കോടിയേരി പറഞ്ഞു

18/12/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.