ഒമ്ബതാം ക്ലാസുകാരിക്ക് അശ്ലീലചിത്രങ്ങളയച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

2021-12-18 17:06:39

    
    തിരുവനന്തപുരം: ഒമ്ബതാം ക്ലാസുകാരിക്ക് അശ്ലീലചിത്രങ്ങളയച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റിലായി. പ​ള്ളി​ക്ക​ല്‍ കൊ​ക്കോ​ട്ടു​കോ​ണം കു​ള​ത്തി​ന്‍​ക​ര വീ​ട്ടി​ല്‍ അ​ജീ​ര്‍ (21) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.
ഒ​മ്ബ​താം ക്ലാ​സു​കാ​രി​യു​ടെ മൊ​ബൈ​ല്‍ നമ്ബ​ര്‍ സം​ഘ​ടി​പ്പി​ച്ച്‌ വാ​ട്ട്സ്‌ആ​പ്പി​ലും മ​റ്റും നി​ര​ന്ത​രം മെ​സേ​ജ്​ അ​യ​ക്കു​ക ആയിരുന്നു പ്രതിയുടെ രീതി. വിദ്യാര്‍ഥിനിയുടെ മൊ​ബൈ​ല്‍ ഫോ​ണി​ലെ അ​ശ്ലീ​ല ചി​ത്ര​ങ്ങ​ള്‍ ശ്രദ്ധയില്‍പ്പെട്ട സ്കൂ​ള്‍ അ​ധ്യാ​പ​ക​ര്‍, വിവരം ചോദിച്ച്‌ അറിയുകയും, പിന്നീട് പ​ള്ളി​ക്ക​ല്‍ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യുമാ​യി​രു​ന്നു.

എന്നാല്‍ അശ്ലീല ചിത്രങ്ങള്‍ അയച്ച യു​വാ​വി​നെ​ക്കു​റി​ച്ച്‌ ഒ​ന്നു​മ​റി​യി​ല്ലെ​ന്ന്​ പെ​ണ്‍​കു​ട്ടി വ്യക്തമാക്കി. തു​ട​ര്‍​ന്ന് സി.​ഐ പി. ​ശ്രീ​ജി​ത്തിന്റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പ്ര​തി​യു​ടെ ഫോ​ണി​ല്‍​ നി​ന്ന്​ നി​ര​വ​ധി അ​ശ്ലീ​ല വി​ഡി​യോ​ക​ള്‍ പൊലീസ് ക​ണ്ടെ​ത്തി.

എ​സ്.​ഐ എം. ​സാ​ഹി​ല്‍, എ​സ്.​സി.​പി.​ഒ മ​നോ​ജ്, സി.​പി.​ഒ​മാ​രാ​യ രാ​ജീ​വ്, ഷ​മീ​ര്‍, അ​ജീ​സ്, വ​നി​ത സി.​പി.​ഒ അ​നു​മോ​ഹ​ന്‍ എ​ന്നി​വ​രും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. അ​റ​സ്​​റ്റി​ലാ​യ 21കാ​ര​നെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കിയ ശേഷം റി​മാ​ന്‍​ഡ്​ ചെ​യ്തു.                                             18/12/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.