യുവാക്കളെ വധിക്കാന്‍ ശ്രമം ; രണ്ടുപേര്‍ അറസ്റ്റില്‍

2021-12-18 17:08:05

    
    കൊട്ടിയം :കഞ്ചാവ് വില്‍ക്കുന്ന വിവരം പോലീസിനെ അറിയിച്ച യുവാക്കളെ സംഘംചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടു പേര്‍ പിടിയില്‍ .

ഇരവിപുരം വഞ്ചിക്കോവില്‍ കോട്ടയടി തെക്കതില്‍ രാജേഷ് (33), മുണ്ടയ്ക്കല്‍ കളീക്കല്‍ കടപ്പുറത്ത് ഇന്ദിരഭവനില്‍ ബിനു (34) എന്നിവരാണ് അറസ്റ്റിലായത്.

ജോസഫ്, ഷാനവാസ് എന്നിവരെയാണ് സംഘം ആക്രമിച്ചത്. ഇതേ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഷാനവാസ് ജില്ലാ ആശുപത്രിയിലും തിരു . മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. സംഭവത്തിനുശേഷം ഒളിവിലായിരുന്ന പ്രതികളെ പോലീസ് ഇന്‍സ്പെക്ടര്‍ വി.വി.അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടി അറസ്റ് ചെയ്തത് .                           18/12/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.