എന്താകുമെന്ന് എനിക്കറിയില്ല, പക്ഷേ എന്തിലേക്ക് പോയാലും പല കാര്യങ്ങളും ചെയ്യാന്‍ പറ്റുന്ന ആളാണവന്‍

2021-12-20 16:45:08

    
    പ്രണവ് മോഹന്‍ലാലിനെ കുറിച്ചുള്ള പ്രതീക്ഷകള്‍ പങ്കുവച്ച്‌ വിനീത് ശ്രീനിവാസന്‍. ലൈഫിലുള്ള എല്ലാ കാര്യങ്ങളോടും ഭയങ്കര പാഷനേറ്റ് ആയിട്ടുള്ള ആളാണ് പ്രണവ്.

ബേസിക്കലി നല്ലൊരു കലാകാരനാണ്. നന്നായി എഴുതും, പാടും, വരയ‌ക്കും, കുക്ക് ചെയ്യും, ഗാര്‍ഡനിംഗ് , നല്ല ഫോട്ടോസ് എടുക്കും. ഭാവിയില്‍ അവന്‍ എന്തിലേക്കൊക്കെയാണ് പോവുകയെന്ന് എനിക്കറിയില്ല. പക്ഷേ എന്തിലേക്ക് പോയാലും പല കാര്യങ്ങളും ചെയ്യാന്‍ പറ്റുന്ന ആളാണ് പ്രണവെന്ന് വിനീത് പ്രതികരിച്ചു.

വിനീത് ശ്രീനിവാസന്റെ വാക്കുകള്‍-

'ആക്‌ടര്‍ എന്ന നിലയില്‍ അപ്പു മാറി നില്‍ക്കാന്‍ പോകുന്ന ഒരു കാര്യമുണ്ട്. ലാലങ്കിളിന്റെ കാര്യത്തില്‍ ആള്‍ക്കാര്‍ പറയുന്ന ഒരു കാര്യമുണ്ടല്ലോ, റിസ്ട്രെയിന്‍ഡ് ആയിട്ട് നമ്മളിലേക്ക് ഇമോഷന്‍സ് എത്തിക്കുന്ന സംഗതി ലാലങ്കളിന്റെ പെര്‍ഫോമന്‍സിലുണ്ട്. അത് അപ്പുവിന്റെ പെര്‍ഫോമന്‍സിലുമുണ്ട്. ഭയങ്കര ഒഴുക്കുണ്ട്. വെറുതെ ഒരു സ്ഥലത്ത് കൈവയ‌്ക്കുകയാണെങ്കിലും അതിനൊരു താളമുണ്ടാകും. അത് ലാലങ്കിളിനുണ്ട്. കിരീടത്തിലൊക്കെ ലാലങ്കിള്‍ നടന്നുപോകുമ്ബോള്‍ ബാക്ക് ഷോട്ടില്‍ പോലും നമുക്ക് ആ ഫീല്‍ കിട്ടുന്നത് അതുകൊണ്ടാണ്. മുണ്ടിന്റെ കരപിടിച്ചു നടക്കുമ്ബോള്‍ പോലും സാധരണക്കാരനായിട്ട് നമുക്ക് ഫീല്‍ ചെയ്യും. എവിടെയൊക്കെയോ അതിന്റെ ശകലങ്ങള്‍ അപ്പുവിന് കിട്ടിയിട്ടുണ്ട്.

ഒരു ഗ്ളോബല്‍ സിറ്റിസണിനെ പോലെ നടക്കുകയാണവന്‍. മലയാളത്തിലെ കൂടുതല്‍ ആളുകളിലേക്ക് വരുമ്ബോള്‍ വീണ്ടും തെളിഞ്ഞുവരും. അപ്പുവിന്റെ നല്ല കുറേ മൊമന്റസ് ക്യാപ്‌ടര്‍ ചെയ്യാന്‍ നമുക്ക് പറ്റിയിട്ടുണ്ട്. ഇതൊരു തുടക്കമാണെന്നാണ് എനിക്ക് ഫീല്‍ ചെയ്യുന്നത്. ഇതിന്റെ മുകളിലേക്കാണ് ആള്‍ പോവുക.

എല്ലാത്തിനോടും ഇഷ്‌ടമുള്ളയാളാണവന്‍. ലൈഫിലുള്ള എല്ലാ കാര്യങ്ങളോടും ഭയങ്കര പാഷനേറ്റ് ആയിട്ടുള്ള ആളാണ് പ്രണവ്. ബേസിക്കലി നല്ലൊരു കലാകാരനാണ്. നന്നായി എഴുതും, പാടും, വരയ‌ക്കും, കുക്ക് ചെയ്യും, ഗാര്‍ഡനിംഗ് , നല്ല ഫോട്ടോസ് എടുക്കും. ഭാവിയില്‍ അവന്‍ എന്തിലേക്കൊക്കെയാണ് പോവുകയെന്ന് എനിക്കറിയില്ല. പക്ഷേ എന്തിലേക്ക് പോയാലും പല കാര്യങ്ങളും ചെയ്യാന്‍ പറ്റുന്ന ആളാണവന്‍'.                                                                            20/12/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.