കെ റെയില്‍ സ്ഥലം ഏറ്റെടുപ്പ്: ദേഹത്ത് പെട്രോള്‍ ഒഴിച്ച്‌ കുടുംബത്തിന്റെ ആത്മഹത്യാ ഭീഷണി

2021-12-20 16:46:29

    
    കൊല്ലം: കെ റെയില്‍ സ്ഥലം ഏറ്റെടുപ്പിന് മുന്നോടിയായി കല്ലിടുന്നതിനിടെ കൊല്ലത്ത് ആത്മഹത്യാഭീഷണി മുഴക്കി കുടുംബം.

കൊല്ലം കൊട്ടിയം വഞ്ചിമുക്കില്‍ റിട്ട. കെ എസ് ആര്‍ ടി സി ഉദ്യോഗസ്ഥന്‍ ജയകുമാറും കുടുംബവുമാണ് ദേഹത്ത് പെട്രോള്‍ ഒഴിച്ച്‌ ആത്മഹത്യാഭീഷണി മുഴക്കിയത്. കയ്യില്‍ ലൈറ്ററും കരുതിയിരുന്നു.

 

സ്ഥലമേറ്റെടുക്കുന്ന പക്ഷം ഈ കുടുംബത്തിന്റെ വീട് പൂര്‍ണമായും നഷ്ടപ്പെടും. ഇതോടെയാണ് ഇത്തരമൊരു പ്രതിഷേധത്തിലേക്ക് ജയകുമാറും കുടുംബവും കടന്നത്. ആത്മഹത്യ ചെയ്യാന്‍ മുതിര്‍ന്ന കുടുംബത്തെ പൊലീസ് പിന്നീട് അനുനയിപ്പിക്കാന്‍ ശ്രമിച്ചു.

അതേസമയം, സമീപത്തെ മറ്റൊരു വീടിന്റെ അടുക്കളയോട് തൊട്ടുചേര്‍ന്ന സ്ഥലത്തും കെ റെയില്‍ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട കല്ലിടല്‍ നടന്നിരുന്നു. ഇതേതുടര്‍ന്ന് ഈ വീട്ടിലെ വീട്ടമ്മയും പെണ്‍കുട്ടിയും പ്രതിഷേധവുമായി രംഗത്തെത്തി.

നേരത്തെ തന്നെ ചാത്തന്നൂരിലും മറ്റും സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് റവന്യൂ അധികൃതര്‍ രംഗത്തെത്തി പ്രതിഷേധം അവസാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ജനങ്ങള്‍ വഴങ്ങാന്‍ തയ്യാറായില്ല. ബി ജെ പി, കോണ്‍ഗ്രസ് ഉള്‍പെടെയുള്ള പ്രതിപക്ഷ പാര്‍ടികളും ജനങ്ങള്‍ക്ക് പിന്തുണയുമായി സ്ഥലത്തെത്തിയിട്ടുണ്ട്.                                                                                                                                                   20/12/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.