അനധികൃതമായി സ്വത്ത് സമ്ബാദിച്ചു : പി.വി അന്‍വറിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് മലപ്പുറം സ്വദേശി

2021-12-20 16:47:12

    
    കൊച്ചി: വരവില്‍ കവിഞ്ഞ സ്വത്ത് സമ്ബാദിച്ചെന്നാരോപിച്ച്‌ പി.വി. അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി.

മലപ്പുറം സ്വദേശിയും വിവരാവകാശ പ്രവര്‍ത്തകനുമായ കെ.വി ഷാജിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

2011 മുതല്‍ 2019 വരെയുള്ള കാലഘട്ടത്തില്‍ അനധികൃതമായി സ്വത്ത് സമ്ബാദിച്ചുവെന്നാണ് ഷാജിയുടെ പരാതിയില്‍ പറയുന്നത്. ഇഡിയ്‌ക്കും, ആദായനികുതി വകുപ്പിനും പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

അതേസമയം, കര്‍ണാടകത്തില്‍ ക്രഷര്‍ ബിസിനസില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് അന്‍വര്‍ പ്രവാസിയില്‍ നിന്നും 50 ലക്ഷം തട്ടിയ കേസില്‍ ഡിസംബര്‍ 31ന് അന്തിമ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.                                                                    20/12/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.