രാജ്യത്ത് 200 കടന്ന് ഒമിക്രോണ്‍ കേസുകള്‍; കൂടുതല്‍ ഡല്‍ഹിയിലും മഹാരാഷ്ട്രയിലും

2021-12-21 16:51:49

    
    ന്യൂഡല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ കേസുകളുടെ എണ്ണം വര്‍ധിക്കുന്നു. ഡല്‍ഹിയിലും മഹാരാഷ്ട്രയിലും 54 കേസുകള്‍ വീതം റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് ആകെ ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 200 കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.


5,326 പുതിയ കോവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം രാജ്യത്ത് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 453 പേര്‍ മണപ്പെട്ടു. 8000 പേര്‍ രോഗമുക്തായി.

കോവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോണിനെതിരെ ഇന്ത്യയില്‍ ലഭ്യമായ വാക്സിനുകളുടെ ഫലപ്രാപ്തി സംബന്ധിച്ച വിവരങ്ങള്‍ പഠന റിപ്പോര്‍ട്ട് വന്നതിന് ശേഷം വ്യക്തമാക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചു. മെഡിക്കല്‍ ഓക്സിജന്‍ കപ്പാസിറ്റി വര്‍ധിപ്പിക്കുക. മരുന്നുകളുടെ ശേഖരം വിപുലമാക്കുക തുടങ്ങി കോവിഡിന്‍റെ ഒന്നും രണ്ടും തരംഗങ്ങളില്‍ നിന്നുള്ള പാഠങ്ങള്‍ അടിസ്ഥാനമാക്കി ഏത് പ്രതിസന്ധിയേയും നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.

കോവിഷീല്‍ഡോ കോവാക്സിനോ കുത്തിവെച്ചവര്‍ക്ക് ബൂസ്റ്റര്‍ ഡോസായി മൂക്കിലൂടെ നല്‍കാവുന്ന കോവിഡ് വാക്സിന്‍ വികസിപ്പിക്കുന്നതിന്‍റെ ഭാഗമായി മൂന്നാംഘട്ട പഠനം നടത്താന്‍ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയില്‍ നിന്ന് ഭാരത് ബയോടെക് അനുമതി തേടി.                                                                                                                              21/12/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.