കണ്ണുരില്‍ മൊബൈല്‍ കട കത്തിനശിച്ചു: 40 ലക്ഷത്തിന്റെ മൊബൈല്‍ അനുബന്ധ ഉപകരണങ്ങള്‍ കത്തിനശിച്ചു

2021-12-21 16:56:04

    
    കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ രണ്ട് കടയില്‍ തീപിടുത്തം.

പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ കിങ്സ് മൊബൈല്‍ സിറ്റിയെന്ന ആക്സസറീസ് ഹോള്‍ സെയില്‍ ഷോപ്പിനാണ് തീപിടുത്തമുണ്ടായത്. ഇന്ന് പുലര്‍ച്ചെ 3.30 തോടെയായിരുന്നു സംഭവം. കണ്ണൂരില്‍ നിന്നുള്ള അഗ്നിശമന സേനയുടെ മൂന്ന് യൂണിറ്റെത്തിയാണ് മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. ഷോപ്പില്‍ നിന്നും പുകയുയരുന്നത് സമീപത്ത് സാധനമിറക്കാന്‍ വന്ന ലോറി ഡ്രൈവര്‍മാരാണ് കണ്ടത്.

തുടര്‍ന്ന് പഴയബസ് സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍ റിഷാലിനെ അറിയിക്കുകയായിരുന്നു. റിഷാല്‍ കടയുടെ അടുത്തെത്തി നോക്കുമ്ബോള്‍ കടയില്‍ നിന്നും വലിയ ശബ്ദത്തില്‍ എന്തോ പൊട്ടിതെറിക്കുന്നത് കേള്‍ക്കുകയും തുടര്‍ന്ന് അഗ്നിശമനസേനയെ വിവരമറിയുക്കുകയുമായിരുന്നു. അഗ്നി ശമന സേന സ്ഥലത്തെത്തുമ്ബോഴേക്ക് തീ ആളികത്തിയിരുന്നു.

ഷോപ്പിനകത്തുനിന്നു തന്നെയാണ് തീ പടര്‍ന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്നാണ് പ്രഥമിക നിഗമനം. മൊബൈല്‍ ഡിസ്പ്ലേ, ബാറ്ററി, തുടങ്ങി നിരവധി സാധന സാമഗ്രികള്‍ കത്തിനശിച്ചു.ഏകദേശം 40 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായി കടഉടമ കോഴിക്കോട് സ്വദേശി സഹീര്‍ പറഞ്ഞു.

കണ്ണൂര്‍ പഴയ ബസ് സ്റ്റാന്റിനു സമീപമുള്ളകിങ്ങ്സ് മൊബൈല്‍ സിറ്റി എന്ന മൊബൈല്‍ തീപിടിച്ചു.പുലര്‍ച്ചെ 3.10നാണ് നിലയത്തില്‍ സന്ദേശം എത്തിയത്. സ്റ്റേഷന്‍ ഓഫീസറുടെ നേതൃത്വത്തില്‍ കണ്ണൂരില്‍ നിന്ന് 3 യൂനിറ്റ് എത്തി ഒരു മണിക്കൂര്‍പ്രയത്നിച്ച്‌ തീപൂര്‍ണ്ണമായും കെടുത്തുകയായിരുന്നു. ഏകദേശം 40 ലക്ഷത്തിന്റെ മൊബൈല്‍ അനുബന്ധ ഉപകരണങ്ങള്‍ കത്തിനശിച്ചതായി കട ഉടമയും കോഴിക്കോട് സ്വദേശിയുമായ സഹീര്‍ പറഞ്ഞു.                                                                                                      21/12/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.