പാനൂരില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു
2021-12-22 17:00:44

കണ്ണൂര്‍ : പാനൂര്‍ പുല്ലക്കരയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. വിഷ്ണു വിലാസം യുപി സ്ക്കൂളിന് സമീപം കല്ലുമ്മല് പീടിക പടിക്കല്‍ കൂലോത്ത് രതി (57) യെയാണ് ഭര്‍ത്താവ് മോഹനന് കത്തി കൊണ്ട് കഴുത്തറുത്തു കൊലപ്പെടുത്തിയത്.
ബുധനാഴ്ച്ച രാവിലെ 11 മണിയോടെയാണ് സംഭവം. വീടിന്‍്റെ വാതില്‍ അടച്ചു കുറ്റിയിട്ട ശേഷമാണ് കൊല ചെയ്തത്.
നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികളും, നാട്ടുകാരും വാതില്‍ ചവിട്ടി പൊളിച്ച് അകത്തു കയറുകയായിരുന്നു. കൊലപാതകത്തിലെക്ക് നയിച്ച കാരണം വ്യക്തമല്ല. മക്കള്‍: ധനുഷ് ,ധനിഷ.
മോഹനനെ ചൊക്ലി പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലെക്ക് മാറ്റി . 22/12/2021 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.