പി ടി തോമസിന്റെ കണ്ണുകള്‍ ദാനം ചെയ്യും; നടപടികള്‍ പുരോഗമിക്കുന്നു

2021-12-22 17:04:33

    
    തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി ടി തോമസിന്റെ കണ്ണുകള്‍ ദാനം ചെയ്യും.

അതിനായി നടപടികള്‍ പുരോഗമിക്കുകയാണ്. ഇന്ന് രാവിലെ 10.45 ന് വെല്ലൂര്‍ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് അദ്ദേഹം അന്തരിച്ചത്.

അ‌ര്‍ബുദത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു. ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ആരോഗ്യനില വഷളാവുകയും വിദഗ്ദ്ധ ചികിത്സയ്ക്കായി വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റുകയും ചെയ്തിരുന്നു. ഇന്ന് രാത്രിയോടെ മൃതദേഹം കൊച്ചിയിലെത്തിക്കും. നാളെ രാവിലെ എറണാകുളം ഡിസിസിയിലും ടൗണ്‍ ഹാളിലും പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് തൃക്കാക്കര മണ്ഡലത്തിലും പൊതുദര്‍ശനത്തിന് വച്ച ശേഷം ജന്മദേശമായ ഇടുക്കിയിലേക്ക് കൊണ്ടുപോകും.

മൃതദേഹം ദഹിപ്പിക്കണമെന്നും റീത്ത് വയ്ക്കരുതെന്നും അന്ത്യോപചാര സമയത്ത് 'ചന്ദ്രകളഭം' എന്ന പാട്ട് കേള്‍പ്പിക്കണമെന്നതുമാണ് അദ്ദേഹത്തിന്റെ അന്ത്യാഭിലാഷത്തില്‍ പറയുന്നത്. പി ടിയുടെ ആവശ്യപ്രകാരം നവംബര്‍ 22നാണ് അന്ത്യാഭിലാഷം എഴുതി വച്ചത്. നാളെ വൈകിട്ട് രവിപുരം ശ്മശാനത്തില്‍ സംസ്കരിക്കും.                                                                                               22/12/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.