ഏത് പ്രായത്തിലും പഠിക്കാം 73-ാം വയസ്സില്‍ ഡോക്ടറേറ്റ് നേടി തങ്കപ്പന്‍.

2021-12-23 16:54:19

    
    ഏത് പ്രായത്തിലും നമ്മുടെ ഏത് സ്വപ്നങ്ങളും സ്വന്തമാക്കാം എന്ന് കാണിച്ചു തന്നിരിക്കുകയാണ് 73 വയസുകാരനായ തങ്കപ്പന്‍.

ദേവസം ബോര്‍ഡ് സ്കൂളില്‍ അധ്യാപകനും പ്രധാനാധ്യാപകനുമായിരുന്ന തങ്കപ്പന്‍ ഇപ്പോള്‍ മനോന്മണിയം സുന്ദരനാര്‍ സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് ബിരുദം നേടിയിട്ടുണ്ട്

. പ്രൊഫ. കനകാംബാലിന്റെ കീഴില്‍ ഗാന്ധിയന്‍ തത്ത്വചിന്ത എന്ന വിഷയത്തിലാണ് തങ്കപ്പന്‍ ഡോക്ടറേറ്റ് സ്വന്തമാക്കിയത്. എട്ട് വര്‍ഷത്തോളം പ്രൊഫ. കനകാംബാളിന്റെ കീഴില്‍ അദ്ദേഹം പഠിച്ചു. 73 ആം വയസില്‍ ഡോക്ടറേറ്റ് സ്വന്തമാക്കിയ സന്തോഷത്തിലാണ് തങ്കപ്പന്‍. ഇതിനുമുമ്ബ് എംഎ, എംഡി, എംഫിലും തങ്കപ്പന്‍ നേടിയിട്ടുണ്ട്.

തമിഴ്നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി തങ്കപ്പന് ഡോക്ടറേറ്റ് ബിരുദം നല്‍കി ആദരിച്ചു. ഗാന്ധിയന്‍ തത്ത്വചിന്ത പഠിക്കാന്‍ അദ്ദേഹം തിരഞ്ഞെടുത്തതിന്റെ പ്രധാനം കാരണം അത് തീവ്രവാദരഹിതമായ ഒരു ലോകത്തിലേക്ക് നയിക്കുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു എന്നതാണ്. എന്താണെങ്കിലും അദ്ദേഹത്തിന്റെ ഈ നേട്ടത്തെ അഭിനന്ദിക്കുകയാണ് സോഷ്യല്‍ മീഡിയ.                                             23/12/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.