ഓപ്പറേഷന്‍ ട്രോജന്‍, പത്ത് ദിവസം കൊണ്ട് വലയിലായത് 279 ഗുണ്ടകള്‍

2021-12-27 16:55:45

    
    തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന അക്രമങ്ങളും ഗുണ്ടാ തേര്‍വാഴ്ചയും അവസാനിപ്പിക്കാന്‍ ലക്ഷ്യം വെച്ചുകൊണ്ട് പോലീസ് നടപ്പിലാക്കിയ ഓപ്പറേഷന്‍ ട്രോജനില്‍ പിടിയിലായത് പിടികിട്ടാപ്പുള്ളികളായ 279 ഗുണ്ടകള്‍.

കഴിഞ്ഞ പത്ത് ദിവസം കൊണ്ടാണ് പോലീസ് ഇത്രയും പേരെ കുടുക്കിയത്.

30 പിടികിട്ടാപ്പുള്ളികളെയാണ് ക്രിസ്മസ് ദിവസം മാത്രം തിരുവനന്തപുരം റേഞ്ചില്‍ പിടികൂടിയത്. ഇതില്‍ വാറന്റുള്ള ഏഴ് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. നാല് മയക്കുമരുന്ന് കേസുകളും രജിസ്റ്റര്‍ ചെയ്തു. 61 ലഹരി വില്‍പനക്കാരെയാണ് പരിശോധിച്ചത്.

പോത്തന്‍കോട് സുധീഷ് വധക്കേസിന് പിന്നാലെയാണ് തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാര്‍ ഗുരുഡിന്‍ ഓപ്പറേഷന്‍ ട്രോജന്‍ എന്ന പേരില്‍ നടപടി ആരംഭിച്ചത്. പത്ത് ദിവസം കൊണ്ട് 279 പിടികിട്ടാപ്പുള്ളികളും വാറന്റുള്ള 468 ഗുണ്ടകളും അറസ്റ്റിലായി. ലഹരി ഇടപാട് സംബന്ധിച്ച കേസുകള്‍ കൂടിയിട്ടുണ്ടെന്ന് ഓപ്പറേഷന്‍ ട്രോജന്റെ കണക്കുകളില്‍ വ്യക്തം.

ഇത്തരത്തില്‍ 802 ലഹരി ഇടപാടുകാരെയാണ് പരിശോധിച്ചത്. ഈ വര്‍ഷം ഇതുവരെ മാത്രം 90 കൊലപാതക, അസ്വഭാവിക മരണങ്ങളില്‍ തിരുവനന്തപുരം റേഞ്ചില്‍ 162 പേര്‍ അറസ്റ്റിലായിട്ടുണ്ട്. 761 വധശ്രമ കേസുകളിലായി 921 അറസ്റ്റ് നടന്നു.

ഏറ്റവും കൂടുതല്‍ കൊലപാതക കേസുകള്‍ തിരുവനന്തപുരം റൂറല്‍ പരിധിയിലാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 42 കേസുകളാണ് കൊലപാതകവുമായി ബന്ധപ്പെട്ട് റൂറലില്‍ രേഖപ്പെടുത്തിയത്. തൊട്ടുപിന്നിലായി കൊല്ലം റൂറലാണ്. വധശ്രമ കേസുകളിലും തിരുവനന്തപുരമാണ് മുന്നില്‍.                                                                              27/12/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.