കേരള 'സംഘീ'ത നാടക അക്കാദമി; വിമര്‍ശനവുമായി വി.ടി ബല്‍റാം

2021-12-27 16:59:30

    
    കേരള സംഗീത അക്കാദമി ചെയര്‍മാനായി ഗായകന്‍ എം. ജി ശ്രീകുമാറിനെ നിയമിക്കുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവീം മുന്‍ എം.എല്‍.എയുമായ വി.

ടി ബല്‍റാം. 'കേരള സംഘീത നാടക അക്കാദമി'യിലേക്കും മറ്റും തലപ്പത്ത് നടത്തിയിരിക്കുന്ന പുതിയ നിയമനങ്ങള്‍ ഏത് ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനാണെന്ന് വിശദീകരിക്കേണ്ടത് പിണറായി വിജയനും കൂട്ടരും മാത്രമല്ല. ഇക്കാലമത്രയും ഇടതുപക്ഷത്തിന് വേണ്ടി വായിട്ടലച്ചു കൊണ്ടിരുന്ന മുഴുവന്‍ സാംസ്കാരിക പരാദ ജീവികളുമാണെന്ന് വി. ടി ബല്‍റാം ഫേസ് ബുക്കില്‍ പരിഹസിച്ചു.

ചലച്ചിത്ര അക്കാദമിയില്‍ ജീവനക്കാരായി സി.പി.എമ്മുകാരെ പിന്‍വാതിലിലൂടെ നിയമിക്കുന്നതിന് ശിപാര്‍ശ ചെയ്തുകൊണ്ട് അന്ന് ചെയര്‍മാനായിരുന്ന സംവിധായകന്‍ കമല്‍ പറഞ്ഞത് അത് അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിര്‍ത്താനാണെന്നാണ്. എന്ത് നിയമവിരുദ്ധതയും നെറികേടും കാണിച്ചാണെങ്കിലും 'ഇടതുപക്ഷ സ്വഭാവം' ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് കരുതുന്ന കേരളത്തിലെ സാംസ്കാരിക പ്രമുഖരാരും ആ അഴിമതി നിയമനങ്ങളെ നേരിയ തോതില്‍ പോലും എതിര്‍ക്കാന്‍ തയ്യാറായില്ല.

അതുകൊണ്ടുതന്നെ ഏത് ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനാണ് പുതിയ നിയമനമെന്ന് വിശദീകരിക്കേണ്ടത് ഇക്കാലമത്രയും 'ഇടതുപക്ഷ'ത്തിന് വേണ്ടി വായിട്ടലച്ചു കൊണ്ടിരുന്ന മുഴുവന്‍ സാംസ്കാരിക പരാദ ജീവികളുമാണെന്നാണ് വി. ടി ബല്‍റാം കുറിക്കുന്നത്. അതോ ഇതു തന്നെയാണോ നിങ്ങളൊക്കെ തലയിലേറ്റി നടക്കുന്ന ഈ 'ഇടതുപക്ഷം' എന്നും ബല്‍റാം ചോദിക്കുന്നു. ബി.ജെ.പി അനുഭാവിയായ എം. ജി ശ്രീകുമാറിനെ സംഗീത നാടക അക്കാദമി ചെയര്‍മാനാക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. എം. ജി ശ്രീകുമാര്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കായി പ്രചാരണം നടത്തിയത് ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. ഇടതുപക്ഷത്തെ പിന്തുണക്കുന്നവരും സംഘി അനുകൂലിയായ എം.ജി ശ്രീകുമാറിനെ നിയമിക്കുന്നതിനെതിരെ രംഗത്തെത്തിയിരുന്നു.

വി.ടി ബല്‍റാമിന്‍റെ പോസ്റ്റില്‍നിന്ന്​​:

ചലച്ചിത്ര അക്കാദമിയില്‍ ജീവനക്കാരായി സി.പി.എമ്മുകാരെ പിന്‍വാതിലിലൂടെ നിയമിക്കുന്നതിന് ശുപാര്‍ശ ചെയ്തുകൊണ്ട് അന്ന് ചെയര്‍മാനായിരുന്ന കമല്‍ പറഞ്ഞത് അത് അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിര്‍ത്താനാണെന്നാണ്. എന്ത് നിയമവിരുദ്ധതയും നെറികേടും കാണിച്ചാണെങ്കിലും "ഇടതുപക്ഷ സ്വഭാവം" ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് കരുതുന്ന കേരളത്തിലെ സാംസ്ക്കാരിക പ്രമുഖരാരും ആ അഴിമതി നിയമനങ്ങളെ നേരിയ തോതില്‍ പോലും എതിര്‍ക്കാന്‍ തയ്യാറായില്ല.

അതുകൊണ്ടുതന്നെ, ഇന്ന് കേരള സംഘീത നാടക അക്കാദമിയിലേക്കും മറ്റും തലപ്പത്ത് നടത്തിയിരിക്കുന്ന പുതിയ നിയമനങ്ങള്‍ ഏത് ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനാണെന്ന് വിശദീകരിക്കേണ്ടത് പിണറായി വിജയനും കൂട്ടരും മാത്രമല്ല, ഇക്കാലമത്രയും "ഇടതുപക്ഷ"ത്തിന് വേണ്ടി വായിട്ടലച്ചു കൊണ്ടിരുന്ന മുഴുവന്‍ സാംസ്ക്കാരിക പരാദ ജീവികളുമാണ്.

അതോ, ഇതു തന്നെയാണോ നിങ്ങളൊക്കെ തലയിലേറ്റിനടക്കുന്ന ഈ "ഇടതുപക്ഷം" ?                                                                                                        27/12/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.