കേരള ശാസ്ത്ര സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

2021-12-27 17:00:51

    
    തിരുവനന്തപുരം: സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ 2020-ലെ കേരള ശാസ്ത്ര സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

മലയാള സാഹിത്യത്തിലൂടെ ശാസ്ത്രവിഷയങ്ങളെ ജനകീയവത്ക്കരിക്കുന്നതില്‍ ഗണ്യമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള വ്യക്തികള്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്. ബാല ശാസ്ത്ര സാഹിത്യത്തിനുള്ള 2020-ലെ പുരസ്‌കാരം ഡോ. ലിസി മോള്‍ ഫിലിപ്പ്, ഡോ. ശബ്‌ന. എസ് എന്നിവര്‍ പങ്കിട്ടു. ദന്ത ശുചിത്വവും ആരോഗ്യവും എന്ന കൃതിക്കാണ് കോട്ടയം സ്വദേശിയായ ഡോ. ലിസി മോള്‍ ഫിലിപ്പ് അവാര്‍ഡിന് അര്‍ഹയായത്. കൊച്ചു മാ കഥകള്‍ എന്ന കൃതിക്കാണ് കണ്ണൂര്‍ സ്വദേശിയായ ഡോ. ശബ്‌ന എസ് അവാര്‍ഡിന് അര്‍ഹയായത്.

ജനപ്രിയ ശാസ്ത്ര സാഹിത്യത്തിനുള്ള 2020-ലെ പുരസ്‌കാരത്തിന് സി. റഹിം അര്‍ഹനായി. അദ്ദേഹത്തിന്റെ സലിം അലി ഇന്ത്യന്‍ പക്ഷി ശാസ്ത്രത്തിന്റെ പിതാവ് എന്ന കൃതിക്കാണ് അവാര്‍ഡ്. ആലപ്പുഴ മുതുകാട്ടുകര സ്വദേശിയാണ്. ശാസ്ത്ര പത്ര പ്രവര്‍ത്തനത്തിനുള്ള 2020-ലെ പുരസ്‌കാരത്തിന് ജിമ്മി ഫിലിപ്പ് അര്‍ഹനായി. ദീപികയില്‍ പ്രസിദ്ധീകരിച്ച മരണവല വിരിച്ചു കാന്‍സര്‍ എന്ന ലേഖനമാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്.

ശാസ്ത്ര ഗ്രന്ഥത്തിന്റെ മലയാള വിവര്‍ത്തനത്തിനുള്ള പുരസ്‌കാരം ഡോ. വിവേക് പൂന്തിയില്‍, ഡോ.ഡെന്നി തോമസ് എന്നിവര്‍ പങ്കിട്ടു. കോസ്മോസ് എന്ന കൃതിക്കാണ് ഡോ വിവേക് പൂന്തിയില്‍ അവാര്‍ഡിന് അര്‍ഹനായത്. വയനാട് സ്വദേശിയായ ഇദ്ദേഹം ജര്‍മ്മനിയില്‍ സയന്റിസ്റ്റാണ്. 21 ആം നൂറ്റാണ്ടിലേക്ക് 21 പാഠങ്ങള്‍ എന്ന കൃതിക്കാണ് ഡോ. ഡെന്നി തോമസ് അവാര്‍ഡിന് അര്‍ഹനായത്. ആലപ്പുഴ സ്വദേശിയായ ഇദ്ദേഹം ഓസ്‌ട്രേലിയയിലെ ലാട്രോബ് യൂണിവേഴ്‌സിറ്റി മെല്‍ബണില്‍ അദ്ധ്യാപകനാണ്. 50,000 രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.                27/12/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.