നെടുമ്ബാശേരി വിമാനത്താവളത്തിന് കെ കരുണാകരന്റെ പേര് നല്‍കാത്തത് യുഡിഎഫിന്റെ വീഴ്ചയെന്ന് കെ മുരളീധരന്‍

2021-12-27 17:01:57

    
    കോഴിക്കോട്: നെടുമ്ബാശേരി വിമാനത്താവളത്തിന് മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ പേര് നല്‍കാത്തത് യുഡിഎഫ് സര്‍ക്കാരിന്റെ വീഴ്ചയെന്ന് കെ മുരളീധരന്‍ എംപി.

കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കെ. കരുണാകരന്‍ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുരളീധരന്‍.

2011 ലെ യുഡിഎഫ് സര്‍ക്കാരും അന്ന് രാജ്യം ഭരിച്ചിരുന്ന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരും വിമാനത്താവളത്തിന് കെ കരുണാകരന്റെ പേര് നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചില്ല. തക്കസമയത്ത് വേണ്ടത് ചെയ്യാതെ അനുസ്മണ പരിപാടികളില്‍ വിലപിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കെ - റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്ന സിപിഎമ്മിനെ പരിഹസിച്ച മുരളീധരന്‍ പത്ത് വര്‍ഷം കാലാവധിയുള്ള പദ്ധതി പൂര്‍ത്തിയാവുമ്ബോഴേക്കും കേരളത്തില്‍ സിപിഎം ജീവിച്ചിരിക്കുമോ എന്ന് തീര്‍ച്ചയില്ലെന്നും പറഞ്ഞു. സ്വന്തം പൊലീസിന് സംരക്ഷണം കൊടുക്കാന്‍ കഴിയാത്ത പിണറായിയാണ് കെ. റെയില്‍ വിരുദ്ധ സമരക്കാരെ കൈയേറ്റം ചെയ്യുമെന്ന് പറഞ്ഞുനടക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.                                            27/12/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.