പാ​ല​ക്കാ​ട്ടെ സ​ഞ്ജി​ത്ത് വ​ധം; ഒ​രാ​ള്‍ കൂ​ടി അ​റ​സ്റ്റി​ല്‍

2021-12-28 16:50:50

    
    പാ​ല​ക്കാ​ട്: പാ​ല​ക്കാ‌​ട്ട് ആ​ര്‍​എ​സ്‌എ​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ സ​ഞ്ജി​ത്തി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ഒ​രാ​ള്‍ കൂ​ടി അ​റ​സ്റ്റി​ലാ​യി.
അ​ത്തി​ക്കോ​ട് സ്വ​ദേ​ശി​യാ​ണ് പി​ടി​യി​ലാ​യ​ത്. കൃ​ത്യ​ത്തി​ല്‍ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത​യാ​ളാ​ണ് ഇ​യാ​ള്‍. ഇ​തോ​ടെ കേ​സി​ല്‍ പി​ടി​യി​ലാ​യ​വ​രു​ടെ എ​ണ്ണം ആ​റാ​യി.

കൊ​ല​പാ​ത​ക​ത്തി​ന് ആ​യു​ധ​ങ്ങ​ള്‍ ത​യാ​റാ​ക്കി ന​ല്‍​കി​യ പ്ര​തി ന​സീ​റി​നെ ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. കൊ​ല​പാ​ത​ക​ത്തി​ല്‍ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത കൊ​ഴി​ഞ്ഞാ​മ്ബാ​റ സ്വ​ദേ​ശി ജാ​ഫ​ര്‍, വാ​ഹ​നം ഓ​ടി​ച്ച നെ​ന്മാ​റ സ്വ​ദേ​ശി അ​ബ്ദു​ല്‍​സ​ലാം, പ്ര​തി​ക​ളെ ര​ക്ഷ​പെ​ടാ​ന്‍ സ​ഹാ​യി​ച്ച ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി നി​സാ​ര്‍, കൊ​ല്ല​ങ്കോ​ട് സ്വ​ദേ​ശി ഷാ​ജ​ഹാ​ന്‍ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ മ​റ്റു​ള്ള​വ​ര്‍.

ആ​ര്‍​എ​സ്‌എ​സ് തേ​നാ​രി മ​ണ്ഡ​ലം ബൗ​ദ്ധി​ക് പ്ര​മു​ഖ് ആ​യി​രു​ന്നു സ​ഞ്ജി​ത്. ഭാ​ര്യ​യു​ടെ മു​ന്നി​ല്‍ വ​ച്ച്‌ കാ​റി​ലെ​ത്തി​യ അ​ഞ്ചം​ഗ അ​ക്ര​മി സം​ഘ​മാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​ത്. കി​ണാ​ശേ​രി മ​മ്ബ്ര​ത്ത് വെ​ച്ചാ​യി​രു​ന്നു സം​ഭ​വം.                                                                                              28/12/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.