കാമുകിയെ കാണാന്‍ ഇന്ത്യയിലേക്ക് കാല്‍നടയായെത്തി; പാക് യുവാവ് പിടിയില്‍
2021-12-28 16:52:18

പ്രണയിനിയെ കാണാന്‍ കാല്‍നടയായി പാകിസ്താനില്‍നിന്ന് മുംബൈയിലേക്ക് യാത്ര തിരിച്ച യുവാവിനെ പൊലീസ് പിടികൂടി.
ലോക്ക്ഡൗണ്‍ സമയത്ത് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകിയെ കാണാനാണ് കാല്‍നടയായി മുബൈയിലേക്ക് യുവാവ് യാത്ര തിരിച്ചത്. രാജസ്ഥാന് അതിര്‍ത്തിയില്‍ വെച്ച് പൊലീസ് പിടികൂടുകയായിരുന്നു.
അതിര്‍ത്തിയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള പാകിസ്താന് പഞ്ചാബിലെ ബഹവല്‍പൂര്‍ ജില്ലയിലാണ് മുഹമ്മദ് അമീര്‍ എന്ന 20 കാരന് താമസിക്കുന്നത്. മുംബൈയിലെ കാണ്ടിവിയില്‍ നിന്നുള്ള 20 കാരിയായ പെണ്‍കുട്ടിയെ കാണാനാണ് 1,300 കിലോമീറ്റര്‍ കാല്‍നടയായി യാത്ര ചെയ്യാന്‍ അമീര്‍ തീരുമാനിച്ചത്. കാമുകിയെ കാണാന്‍ പുറപ്പെട്ടതാണെന്ന യുവാവിന്റെ വാദം രാജസ്ഥാന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇയാളുടെ അവകാശവാദം സ്ഥിരീകരിക്കാനും പെണ്‍കുട്ടിയെ കണ്ടെത്താനും പ്രത്യേക പൊലീസ് സംഘത്തെ മുംബൈയിലേക്ക് അയച്ചിരുന്നു. അവര്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പറയുന്നതെല്ലാം സത്യമാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്. സ്കൂള്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച അമീര്‍ ദരിദ്ര കുടുംബത്തില്‍ നിന്നുള്ളയാളാണെന്നും ഡിസംബര്‍ മൂന്നിന് രാത്രി മാതാപിതാക്കളറിയാതെയാണ് ഗ്രാമം വിട്ടെന്നും പൊലീസ് പറഞ്ഞു. നിയമലംഘനത്തിനും മറ്റ് കുറ്റങ്ങള്‍ക്കും യുവാവിനെതിരെ കേസെടുത്തിട്ടുണ്ട്. ഇയാള്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണെന്നാണ് വിവരം.
കാമുകിയെ കല്യാണം കഴിക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായി അമീര്‍ ഇന്ത്യന്‍ വിസക്ക് അപേക്ഷിച്ചിരുന്നു. എന്നാല്‍, അപേക്ഷ നിരസിക്കുകയായിരുന്നു. വിസ നിഷേധിച്ചതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ കാണാന്‍ അതിര്‍ത്തി കടക്കാന്‍ പദ്ധതിയിട്ടത്. എങ്ങനെ മുംബൈയില്‍ എത്തുമെന്ന് നിശ്ചയമില്ലാതിരുന്നതിനാലാണ് നടക്കാന്‍ തീരുമാനിച്ചതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.
ബി.എസ്.എഫ് ആണ് യുവാവിനെ പിടികൂടിയത്. അനുപ്ഗഡ് സെക്ടറിലെ ഇന്ത്യ-പാകിസ്താന് അന്താരാഷ്ട്ര അതിര്‍ത്തിയില്‍ അതിക്രമിച്ച് കയറിയ അമീറിനെ ബി.എസ്.എഫ് പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു എന്ന് ഗംഗനഗര്‍ പൊലീസ് സൂപ്രണ്ട് ആനന്ദ് ശര്‍മ പറഞ്ഞു. മുംബൈയില്‍ എങ്ങനെ എത്തിച്ചേരാമെന്നും ഗതാഗത രീതിയെക്കുറിച്ചും അയാള്‍ക്ക് ഒരു പിടിയുമില്ലായിരുന്നു.
ആവശ്യത്തിന് പണമില്ലാത്തതിനാല്‍ പെണ്‍കുട്ടിയെ കാണാന്‍ 1300 കിലോമീറ്റര്‍ നടന്ന് മുംബൈയിലെത്താനാണ് ഇയാള്‍ പദ്ധതിയിട്ടിരുന്നത്. ബി.എസ്.എഫ് അദ്ദേഹത്തെ അനുപ്ഗഢ് പൊലീസിന്റെ കസ്റ്റഡിയില്‍ ഏല്‍പ്പിച്ചു. അതിക്രമത്തിനും മറ്റ് കുറ്റകൃത്യങ്ങള്‍ക്കും കേസെടുത്തു. അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം പാകിസ്താന് റേഞ്ചര്‍മാരോട് പ്രശ്നം ഉന്നയിച്ചതിന് ശേഷം നടപടികള്‍ ആരംഭിക്കുമെന്നും ശര്‍മ്മ പറഞ്ഞു. 28/12/2021 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.