നാശത്തിന്റെ വക്കില്‍ പൊതുകിണര്‍

2021-12-28 16:54:31

    
    അധികൃതരുടെ അനാസ്ഥ മൂലം നാശത്തിലേക്കു നീങ്ങി പൊതുകിണര്‍. എറണാകുളം ചെറായി ദേവസ്വം നടയില്‍ സംസ്ഥാനപാതയുടെ കിഴക്കുവശത്തുള്ള കിണറാണ് വശങ്ങള്‍ ഇടിഞ്ഞ് തകരുന്നത്.

സ്വാഭാവിക ജലസ്രോതസ്സുകള്‍ പുനരുജ്ജീവിപ്പിക്കണമെന്ന് ആവശ്യമുയരുമ്ബോള്‍ തന്നെയാണ് നേരത്തെ ചെറായി മേഖലയിലെ വ്യാപാര സ്ഥാപനങ്ങളും കടപ്പുറം വരെയുള്ള കുടുംബങ്ങളും ആശ്രയിച്ചിരുന്ന ഈ കിണര്‍ നശിച്ചു കൊണ്ടിരിക്കുന്നത്.

നേരത്തെ കുടിക്കാനും ഭക്ഷണം പാകം ചെയ്യാനുമൊക്കെ 60 വര്‍ഷത്തിലേറെ പഴക്കമുള്ള ഈ കിണറിലെ വെള്ളം ഉപയോഗിച്ചിരുന്നു. എന്നാല്‍ പൈപ്പ് വെള്ളത്തിന്റെ വരവോടെ കിണര്‍ ആര്‍ക്കും വേണ്ടാതായി. വേണ്ട രീതിയില്‍ ശുചീകരിച്ചിട്ടു തന്നെ വര്‍ഷങ്ങളായെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.                                      28/12/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.