രക്തസാക്ഷി അനുസ്മരണ റാലിയും പൊതുസമ്മേളനവും ബന്തടുക്കയിൽ

2021-12-29 16:50:09

    
    ബന്തടുക്ക: കെ പി സി സി പ്രസിഡൻ്റ് ശ്രീ കെ സുധാകരൻ എംപി നയിക്കുന്ന രക്തസാക്ഷി അനുസ്മരണ റാലിയും പൊതുസമ്മേളനവും ഡിസംബർ 30 ന് വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് ബന്തടുക്കയിൽ വച്ച് നടക്കുകയാണ്.ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ സജീവ പ്രവർത്തകരായിരുന്ന പാലാർ രാജൻ, ശിവപ്പ നായ്ക്, കുഞ്ഞഹമ്മദ് ബാലകൃഷ്ണൻ നായർ പാലാർ മോഹനൻ, ഹരിചരൺ, വിശ്വനാഥ ഗൗഡ എന്നീ സഹോദരങ്ങളാണ് സി പി എൻ്റെ ക്രൂരതയ്ക്ക് മുമ്പിൽ രക്തസാക്ഷിത്വം വരിച്ചത്. ധീര രക്തസാക്ഷികളുടെ സ്മരണ പുതുക്കി 2021 ഡിസംബർ 30 ന് വ്യാഴാഴ്ച വൈകുന്നേരം 3 മണിക്ക് ആനക്കല്ലിൽ നിന്നും രക്തസാക്ഷി അനുസ്മരണ റാലിയും വൈകുന്നേരം 4 മണിക്ക് ബന്തടുക്കയിൽ പൊതുസമ്മേളനവും നടക്കുകയാണെന്ന് സംഘാടക സമിതി അറിയിച്ചു. 
രക്തസാക്ഷി അനുസ്മരണ സമ്മേളനം കെ പി സി സി പ്രസിഡൻ്റ് ശ്രീ കെ സുധാകരൻ എംപി ഉദ്ഘാടനം ചെയ്യും. അധികാരത്തിൻ്റെ അഹന്തയിൽ പാർട്ടി ഗ്രാമ ക്കൾ സൃഷ്ടിച്ച് കോൺഗ്രസ് പ്രവർത്തകരെ സിപിഎം നിരന്തരം വേട്ടയാടുമ്പോൾ അവർക്ക് എതിരെ ജനകീയ പ്രതിരോധം സൃഷ്ടിച്ച് നാട്ടിൽ ജനാധിപത്യം നിലനിർത്തേണ്ടത്  കോൺഗ്രസിൻ്റെ കടമയാണ് - രക്തസാക്ഷി അനുസ്മരണ റാലിയിലും പൊതുസമ്മേളനത്തിലും 3000 ത്തോളം പ്രവർത്തകർ സംബന്ധിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ കെ ബലരാമൻ നമ്പ്യാർ, സാബു അബ്രഹാം, പവിത്രൻ സി നായർ എന്നിവർ അറിയിച്ചു.                                                   29/12/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.