ലുലു മാളിലേക്ക് എ.സി ലോഫ്‌ളോര്‍; സര്‍വീസ് ആരംഭിച്ച്‌ കെഎസ്‌ആര്‍ടിസി

2021-12-30 16:48:24

    
    തിരുവനന്തപുരം: ലുലു മാളിലേക്ക് പുതിയ സര്‍വീസ് ആരംഭിച്ച്‌ KSRTC. തമ്ബാനൂരില്‍ നിന്നും കിഴക്കേകോട്ടയില്‍ നിന്നും പ്രത്യേക ലോ ലോഫ്‌ളോര്‍ എ/സി സര്‍വ്വീസുകളാണ് ആരംഭിച്ചിരിക്കുന്നത്.
യാത്രക്കാരുടെ ആവശ്യാനുസരണമാണ്‌ തിരുവനന്തപുരം ലുലു മാളിലേക്ക് കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വ്വീസുകള്‍ ആരംഭിച്ചിരിക്കുന്നത്. കിഴക്കേകോട്ട (സിറ്റി ബസ്റ്റാന്റ്) വഴി ലുലു മാളിലേക്ക് എത്തുന്ന രീതിയിലാണ് സര്‍വ്വീസ് ക്രമീകരിച്ചിരിക്കുന്നത്.

കെ.എസ്.ആര്‍.ടി.സിയുടെ തിരുവനന്തപുരം സെന്‍ട്രല്‍, സിറ്റി യൂണിറ്റുകളില്‍ യാത്രക്കാരുടെ സ്വകാര്യവാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കും.

രാവിലെ 9.00 മണിക്ക് ആരംഭിച്ച്‌ രാത്രി 10.00 മണി വരെ തുടരുന്ന രീതിയിലാണ് എ /സി ലോ ലോഫ്‌ളോര്‍ ബസുകളാണ് T സര്‍വ്വീസുകള്‍ ഒരുക്കിയിരിക്കുന്നത്. ഒരാള്‍ക്ക് ലുലു മാളിലേക്ക് പോകാന്‍ 50 രൂപയാണ് ടിക്കറ്റ് നിരക്ക്.

മാര്‍ഗം കളി മുതല്‍ ഫ്യൂഷന്‍ ഡാന്‍സ് വരെ; പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി കൊച്ചി മെട്രോ

കൊച്ചി: പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ വിപുലമായ കലാവിരുന്നുമായി കൊച്ചി മെട്രോ ഒരുങ്ങി. 30ന് ആലുവ സ്റ്റേഷനില്‍ രാവിലെ ഒമ്ബതിന് ആരംഭിക്കുന്ന പരിപാടികള്‍ വൈകിട്ട് അഞ്ച് വരെ തുടരും.മാര്‍ഗം കളി, കരോക്കെ സോംഗ്, ഫ്യൂഷന്‍ ഒപ്പന, സിനിമാറ്റിക് ഡാന്‍സ്, ഫോക്ക് ഡാന്‍സ്, ഫ്യൂഷന്‍ ഡാന്‍സ്, ക്രിസ്മസ് കരോള്‍ ഗാനം തുടങ്ങിയ പരിപാടികളാണ് ആലുവയില്‍ ഉണ്ടാകുക.

വൈകിട്ട് 5 മണി മുതല്‍ കേരള ഹൈക്കോടതിയിലെ അഭിഭാഷക ക്ലാര്‍ക്കുമാരുടെ കലാസാംസ്‌കാരിക സംഘടനയായ 'കലാവേദി ' യുടെ ആഭിമുഖ്യത്തില്‍ എണാകുളം സൗത്ത് ജോസ് ജംഗ്ഷനിലുള്ള ഓപ്പണ്‍ എയര്‍ സ്റ്റേജില്‍ സാംസ്‌കാരിക സമ്മേളനവും ഗാനമേള, സംഘഗാനം, കവിത, മാപ്പിളപ്പാട്ട്, സിനിമാറ്റിക് ഡാന്‍സ്, നാടന്‍ പാട്ടുകള്‍ എന്നിവയും നടത്തുന്നു.

കലാവേദി കണ്‍വീനര്‍ കെ.ഒ ഷാന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനം കേരള ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ നിയുക്ത പ്രസിഡന്റ് അഡ്വ. രാജേഷ് വിജയന്‍ ഉദ്ഘാടനം ചെയ്യും. ചലചിത്ര-നാടക പിന്നണി ഗായിക തെന്നല്‍ കലാപരിപാടികള്‍ ഉദ്ഘാടനം ചെയ്യും. ഇടപ്പള്ളി സ്റ്റേഷനില്‍ രാവിലെ ആറ് മുതല്‍ വൈകിട്ട് 7 വരെ മാക്‌മെലോസ് ബാന്‍ഡിന്റെ സംഗീത പരിപാടി.

കമ്ബനിപ്പടി, അമ്ബാട്ടുകാവ് സ്റ്റേഷനുകളില്‍ രാവിലെ 9 മുതല്‍ മതല്‍ 12 വരെ കരോക്കെ സോംഗ് ഉണ്ടാകും. മുട്ടം സ്റ്റേഷനില്‍ രാവിലെ 10 മുതല്‍ ഫ്യൂഷന്‍ ഓപ്പന. കുസാറ്റ് സ്റ്റേഷനില്‍ രാവിലെ 10 മുതല്‍ ഗ്രൂപ്പ് സോംഗ്, കാരള്‍ സോഗ് തുടങ്ങിയവ ഉണ്ടാകും. കളമശേരി സ്റ്റേഷനില്‍ കരോക്കെ സോംഗ്, ഡാന്‍സ്, ഗ്രൂപ്പ് സോംഗ്, ടാബ്ലോയ്ഡ് തുടങ്ങിയവ രാവിലെ 10 മുതല്‍.                                                            30/12/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.