വിജയലക്ഷ്മിയെ കെട്ടിച്ച്‌ തരുമോന്ന് അങ്ങോട്ട് ചോദിച്ചതാണ്; അന്ന് ഭാര്യയെ കുറിച്ച്‌ അനൂപ് പറഞ്ഞതിങ്ങനെ

2021-12-31 16:46:10

    
    വൈക്കം വിജയലക്ഷ്മിയ്ക്ക് കാഴ്ച ലഭിക്കാനുള്ള ചികിത്സ നടക്കുന്നതിനെ കുറിച്ചുള്ള വാര്‍ത്തകളാണ് അടുത്തിടെ പ്രചരിച്ചത്.

പിന്നാലെ ഗായിക വിവാഹമോചിതയായി എന്ന വിവരവും പുറത്ത് വന്നു. കേട്ടതൊക്കെ സത്യമാണെന്നും ഭര്‍ത്താവ് അനൂപും താനും വേര്‍പിരിഞ്ഞെന്നും ഒരു വര്‍ഷം മാത്രമേ ആ ദാമ്ബത്യം മുന്നോട്ട് പോയിട്ടുള്ളു എന്നുമാണ് വിജയലക്ഷ്മി വെളിപ്പെടുത്തിയത്. വിവാഹ ജീവിതവുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങളും ഗായിക പങ്കുവെച്ചിരുന്നു.

അതേ സമയം ഭര്‍ത്താവിനൊപ്പം
ആനീസ് കിച്ചണി
ല്‍ പങ്കെടുക്കാന്‍ എത്തിയ വിജയലക്ഷ്മിയുടെ വീഡിയോ ആണിപ്പോള്‍ വൈറലാവുന്നത്. വിവാഹം കഴിഞ്ഞ് അധികമാവും മുന്‍പായിരുന്നു ഇരുവരും പരിപാടിയില്‍ പങ്കെടുത്തത്. അന്ന് ഭാര്യയെ കുറിച്ച്‌ അനൂപ് പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്.

വിവാഹത്തിന്‍്റെ അന്നും സംഗീതത്തിലാണ് ശ്രദ്ധിച്ചത്

''വിജയലക്ഷ്മിയ്ക്ക് എല്ലാം സംഗീതമാണെന്നാണ് ആനിയുടെ ചോദ്യത്തിന് മറുപടിയായി അനൂപ് പറയുന്നത്. ഞങ്ങളുടെ വിവാഹത്തിന് പോലും വിജി മറ്റൊന്നും ശ്രദ്ധിച്ചിരുന്നില്ല. വേദിയില്‍ ദാസ് സാറാണോ, വിജയ് യേശുദാസ് സാറാണോ എന്നൊന്നും ശ്രദ്ധിക്കുന്നില്ല. സ്റ്റേജിന്റെ തൊട്ട് താഴെ ഫ്യൂഷന്‍ വായിക്കുന്നുണ്ടായിരുന്നു. വിജിക്ക് അതിലായിരുന്നു ശ്രദ്ധ. താളം കൊട്ടി നില്‍ക്കുകയായിരുന്നു വിജി എന്നാണ് അനൂപ് പറയുന്നത്. ഒന്നര വയസ് മുതല്‍ പാട്ട് പാടുന്നുണ്ടായിരുന്നു എന്നാണ് വിജയലക്ഷ്മി പറഞ്ഞത്.

വിജിയെ പരിചയപ്പെടുന്നത് അങ്ങനെയാണ്

ഒരു കണ്‍സ്ട്രക്ഷന്‍ കമ്ബനിയില്‍ ഇന്റീരിയര്‍ ഡെക്കറേറ്റ് ആയി വര്‍ക്ക് ചെയ്യുകയായിരുന്നു വിജയലക്ഷ്മിയുടെ ഭര്‍ത്താവ് അനൂപ്. ജോലിക്ക് ഒപ്പം തന്നെ മിമിക്സും ചെയ്യാറുണ്ടായിരുന്നു. എന്നാല്‍ പിന്നീട് അതില്‍ നിന്നും മാറി. അവിടെ നിന്നുമാണ് വിജിയെ കണ്ടുപിടിച്ചത്. ക്ഷേത്രവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്കാണ് വിജിയുടെ വീട്ടില്‍ ചെല്ലുന്നത്. വിജിക്ക് ഒരു നാഗചാമുണ്ഡേശ്വരി ക്ഷേത്രം ഉണ്ട്. ക്ഷേത്രത്തില്‍ വിളക്ക് സമര്‍പ്പിക്കാന്‍ ചെന്നതാണ്. അവിടെ ചെന്നപ്പോള്‍ നിലവിളക്കായിരുന്നു നമ്മുടെ ജീവിതത്തിലേക്ക് എത്തുന്നത് എന്ന് അറിയില്ലായിരുന്നു. അപ്പോഴൊക്കെ അച്ഛനും ആയി സംസാരിക്കാറുണ്ട്.

വിജിയെ കെട്ടിച്ചു തരുമോന്ന് അങ്ങോട്ട് ചോദിച്ചതാണ്

ആദ്യം നമ്മള്‍ വിജിക്ക് പ്രോഗ്രാം ഉണ്ടോ എന്നൊക്കെ അന്വേഷിച്ചു. അത് കഴിഞ്ഞ് കാഴ്ചയെ കുറിച്ച്‌ സംസാരിച്ചു. പിന്നെ വിഷമങ്ങള്‍ ഒക്കെ കേട്ടപ്പോ വിഷമം തോന്നി. അന്ന് ഞാന്‍ ഒന്നും പറഞ്ഞില്ല. പിന്ന രണ്ടാമത്തെ പ്രാവിശ്യം ചെന്നപ്പോള്‍ വിജിയെ കെട്ടിച്ചു തരുമോ എന്ന് അങ്ങോട്ട് ചോദിക്കുകയായിരുന്നു. ഏകദേശം രണ്ടു വര്‍ഷത്തോളം എന്നെ കുറിച്ച്‌ അന്വേഷിക്കുകയും ആലോചിക്കുകയും ചെയ്തതിന് ശേഷമാണ് വിജിയുടെ അച്ഛന്‍ തീരുമാനം എടുത്തത്. അവരുടെ ജീവിതം തന്നെ വിജിക്ക് വേണ്ടി കൊടുത്തതാണ്. അതുകെണ്ട് അത്രയും പ്രാധാന്യം കൊടുത്ത് തന്നെ അത് കാണണം എന്നാണ് അനൂപ് പറയുന്നു.

പോസിറ്റീവ് മനസുള്ള ആളാണ് വിജയലക്ഷ്മി

ഈയൊരു മനസ് ഉള്ളത് കൊണ്ടാണ് ഞങ്ങള്‍ക്ക് അനൂപിനെ ഇത്രയും ഇഷ്ടം എന്ന് ആനി പറയുമ്ബോള്‍ അതിനെ നല്ല മനസ്സ് എന്നല്ല പറയേണ്ടത്. വിജിയെ പോലെ ഇത്രയും നല്ലൊരു കലാകാരി ജീവിതത്തില്‍ ദുഖിച്ചിരിക്കരുത്. ജീവിതം കൊണ്ട് ഞാന്‍ പ്രാര്‍ഥിച്ചു. എവിടെ പോയാലും എത്ര നെഗറ്റീവിനെയും പോസിറ്റിവ് ആക്കി എടുക്കാനുള്ള കഴിവ് വിജിക്ക് ഉണ്ട്. ആര് ദുഖിച്ചിരുന്നാലും വിജിയോട് സംസാരിച്ചാല്‍ ഓക്കേ ആണ്. ആ പോസിറ്റീവ് എനര്‍ജിയാണ് എപ്പോഴും. തമാശകള്‍ പറഞ്ഞാണ് എപ്പോഴും എല്ലാവരെയും ചിരിപ്പിക്കുന്നതെന്നും അനൂപ് പറയുന്നു.                                                                                                                      31/12/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.