വിവാദങ്ങള്‍ക്കൊടുവില്‍ അജിത്തും അനുപമയും ഒന്നിച്ചു

2021-12-31 16:48:12

    
    തിരുവനന്തപുരം; ഏറെ കോളിളക്കം സൃഷ്ടിച്ചകുട്ടിയെ ദത്തുനല്‍കിയ വിഷയത്തില്‍ കുഞ്ഞിന്റെ മാതാപിതാക്കളായ അനുപമയും അജിത്തും വിവാഹിതരായി.

തിരുവനന്തപുരം പരുത്തിപ്പാറ രജിസ്റ്റര്‍ ഓഫീസില്‍ വെച്ചാണ് ഇരുവരും വിവാഹത്തിന് അപേക്ഷ നല്‍കിയിരുന്നു. നോട്ടീസ് കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്നാണ് ഇവരുടെ വിവാഹത്തിന് സാധുത നല്‍കിയത്.

കുഞ്ഞിന് വേണ്ടിയുള്ള അനുപമയുടെ പോരാട്ടം കേരളത്തില്‍ ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. സിപിഎമ്മിനെയും സര്‍ക്കാരിനെയും ശിശുക്ഷേമ സമിതിയെയും പിടിച്ചുലച്ച വിവാദമായിരുന്നു ഇവരുടെ കുഞ്ഞിനെ അനധികൃതമായി ദത്ത് നല്‍കിയ വിഷയം. ഇവരുടെ കുഞ്ഞിനെ ആന്ധ്രയിലേക്ക് ദത്ത് നല്‍കിയതും അതുസംബന്ധിച്ച വിവാദങ്ങളും കേരളത്തില്‍ ഒരുപാട് ചര്‍ച്ച ചെയ്യപ്പെട്ട സംഭവമായിരുന്നു.                                                    31/12/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.