ഒന്നുമറിയാതെ പോലീസിന്റെ ചോദ്യം ചെയ്യലിന് മണിക്കൂറോളം വിധേയയായി വീട്ടമ്മ, ഗൂഢാലോചനക്ക് പിന്നില്‍ എസ്ഡിപിഐ അംഗമെന്ന് വത്സല

2022-01-04 16:25:01

    
    
ആലപ്പുഴ: ആലപ്പുഴ ബിജെപി നേതാവ് രണ്‍ജീത്ത് വധക്കേസില്‍ വഴിത്തിരിവ്. മുഖ്യപ്രതികള്‍ ഉപയോഗിച്ച സിം കാര്‍ഡ് ആലപ്പുഴ പുന്നപ്രയിലെ വീട്ടമ്മയുടെ പേരിലുള്ളതെന്ന് റിപ്പോര്‍ട്ട്.

ആലപ്പുഴ പുന്നപ്രയിലെ വത്സലയുടെ പേരിലുള്ള സിം കാര്‍ഡ് ആണ് പ്രതികള്‍ ഉപയോഗിച്ചിരുന്നത്. പോലീസിനെ ഏറെ കുഴക്കിയ പ്രതികളുടെ ഈ 'സിം' തന്ത്രം പൊളിഞ്ഞത്, വത്സലയെ ചോദ്യം ചെയ്യാന്‍ വിളിച്ചതോടെയാണ്.

വത്സലയുടെ തിരിച്ചറിയല്‍ രേഖകള്‍ ദുരുപയോഗം ചെയ്ത പ്രതികള്‍ ഈ സിം കാര്‍ഡ് ഉപയോഗിക്കുന്നുണ്ടെന്ന് വത്സല അറിഞ്ഞത്, കൊലപാതക കേസില്‍ പോലീസ് ചോദ്യം ചെയ്യാനായി വിളിച്ചപ്പോഴാണ്. കേസില്‍ കുടുങ്ങുമോയെന്ന ആശങ്കയില്‍ കടുത്ത മാനസിക സമ്മര്‍ദം നേരിട്ടെന്ന് വത്സല ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റിലാണ് പുന്നപ്രയിലെ ബി ആന്‍ഡ് ബി മൊബൈല്‍ കടയില്‍ സിം കാര്‍ഡ് എടുക്കാന്‍ വത്സല പോയത്. ഇതോടെ, മാസങ്ങള്‍ നീണ്ട ഗൂഢാലോചന കൊലക്ക് പിന്നിലുണ്ടെന്ന് വ്യക്തമാവുകയാണ്.

സിം കാര്‍ഡ് ആക്ടിവേറ്റ് ആകുന്നതില്‍ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് പറഞ്ഞും, വ്യക്തതയില്ലെന്നും പറഞ്ഞ് കടയുടമ മുഹമ്മദ് ബാദുഷ ഒന്നില്‍ കൂടുതല്‍ തവണ വത്സലയുടെ ആദാര്‍ വെരിഫിക്കേഷന്‍ നടത്തിയിരുന്നു. ഈ വ്യാജ സിം കാര്‍ഡ് ഉപയോഗിച്ചായിരുന്നു പ്രതികള്‍ വിവരങ്ങള്‍ കൈമാറിയിരുന്നത്. മുഖ്യപ്രതികള്‍ വ്യാജ സിം കാര്‍ഡുകള്‍ ഉപയോഗിച്ചതാണ് രണ്‍ജീത്ത് കേസില്‍ പൊലീസിനെയും കുഴക്കിയത്.
വത്സലയുടെ പേരില്‍ മാത്രമല്ല മറ്റ് പലരുടെയും പേരില്‍ ഇത്തരത്തില്‍ കൊലയാളി സംഘം സിം കാര്‍ഡുകള്‍ തരപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. ഗൂഢാലോചനക്ക് പിന്നില്‍ എസ്ഡിപിഐയുടെ പഞ്ചായത്ത് അംഗം സുല്‍ഫിക്കര്‍ ആണെന്ന് വത്സല ആരോപിച്ചു.                                                                                                  04/01/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.