യാചകരുടെയും നാടോടികളുടെയും മറവില്‍ ടൗണില്‍ കുറ്റവാളികള്‍ വിഹരിക്കുന്നു

2022-01-04 16:34:22

    
    ആ​ലു​വ: യാ​ച​ക​രു​ടെ​യും നാ​ടോ​ടി​ക​ളു​ടെ​യും മ​റ​വി​ല്‍ ന​ഗ​ര​ത്തി​ല്‍ അ​ന്തി​യു​റ​ങ്ങു​ന്ന കു​റ്റ​വാ​ളി​ക​ള്‍ ത​ല​വേ​ദ​ന​യാ​കു​ന്നു.

ബൈ​പാ​സ് മേ​ല്‍​പാ​ല​ത്തി​ന് കീ​ഴി​ല്‍ അ​ധി​വ​സി​ക്കു​ന്ന സാ​മൂ​ഹി​ക ദ്രോ​ഹി​ക​ളാ​ണ് പ​ല​പ്പോ​ഴും അ​ക്ര​മ​കാ​രി​ക​ളാ​യി മാ​റു​ന്ന​ത്. മ​ദ്യ​ത്തി​നും മ​യ​ക്കു​മ​രു​ന്നി​നും അ​ടി​മ​ക​ളാ​യ കു​റ്റ​വാ​ളി​ക​ള്‍ പി​ടി​ച്ചു​പ​റി​യും വാ​ഹ​ന​ങ്ങ​ളി​ല്‍​നി​ന്നും മ​റ്റും മോ​ഷ​ണ​ങ്ങ​ളും ന​ട​ത്തു​ന്നു​ണ്ട്. ഭി​ക്ഷ​യെ​ന്ന പേ​രി​ല്‍ ക​ട​ക​ളി​ല്‍​നി​ന്ന് നി​ര്‍​ബ​ന്ധി​ത പ​ണ​പ്പി​രി​വി​ന് ശ്ര​മി​ക്കു​ന്ന​ത് ആ​ലു​വ​യി​ല്‍ ആ​ക്ര​മ​ണ​ത്തി​ല്‍ ക​ലാ​ശി​ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഇ​ത്ത​ര​ത്തി​ല്‍ പി​രി​വ് ന​ല്‍​കാ​ത്ത​തി​ന് ബൈ​പാ​സ് ക​വ​ല​യി​ല്‍ ഒ​രാ​ള്‍ ക​ട​യു​ട​മ​ക​ളെ അ​സ​ഭ്യം പ​റ​ഞ്ഞ് ആ​ക്ര​മ​ണ​ത്തി​ന് ശ്ര​മി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് ഇ​യാ​ളെ ക​ട​യു​ട​മ​ക​ള്‍ വ​ടി​യെ​ടു​ത്ത് വി​ര​ട്ടി ഓ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​തു​ക​ണ്ട്, വ​ഴി​യാ​ത്രി​ക​രി​ല്‍ ചി​ല​ര്‍ പ്ര​ശ്ന​ത്തി​ല്‍ ഇ​ട​പെ​ട്ട​ത് വ്യാ​പാ​രി​ക​ളു​മാ​യി സം​ഘ​ര്‍​ഷ​ത്തി​ല്‍ ക​ലാ​ശി​ച്ചു. സം​ഘ​ര്‍​ഷ​ത്തി​ല്‍ മൂ​ന്നു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. അ​ടു​വാ​ശ്ശേ​രി സ്വ​ദേ​ശി ഷൈ​ന്‍, എ​ട​യ​പ്പു​റം സ്വ​ദേ​ശി അ​ല്‍​താ​ഫ്, അ​ശോ​ക​പു​രം സ്വ​ദേ​ശി അ​ഭി​രാം എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ ആ​ലു​വ ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്ന് വ്യാ​പാ​രി​ക​ളെ അ​റ​സ്‌​റ്റ് ചെ​യ്ത​താ​യി സി.​ഐ അ​നി​ല്‍​കു​മാ​ര്‍ പ​റ​ഞ്ഞു. അ​ജി, റ​ഷീ​ദ്, അ​ബ്‌​ദു​ല്‍ റ​സാ​ഖ് എ​ന്നി​വ​രെ​യാ​ണ് അ​റ​സ്‌​റ്റ് ചെ​യ്ത​ത്. ഇ​വ​രെ പി​ന്നീ​ട് ജാ​മ്യ​ത്തി​ല്‍ വി​ട്ടു. വ​ഴി​യാ​ത്ര​ക്കാ​ര്‍ കാ​ര്യ​മെ​ന്തെ​ന്ന്​ അ​ന്വേ​ഷി​ക്കാ​തെ ത​ങ്ങ​ളെ ആ​ക്ര​മി​ക്കാ​ന്‍ വ​രു​ക​യാ​യി​രു​ന്നെ​ന്നാ​ണ് വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്ന​ത്.

ന​ട​പ​ടി​യി​ല്ലാ​ത്ത​ത് അ​ക്ര​മി​ക​ള്‍​ക്ക് വ​ള​മാ​കു​ന്നു

ആ​ലു​വ: മ​ദ്യ, മ​യ​ക്കു​മ​രു​ന്ന്, ഭി​ക്ഷാ​ട​ന, ക്വ​ട്ടേ​ഷ​ന്‍ മാ​ഫി​യ​യു​ടെ ആ​ലു​വ​യി​ലെ കേ​ന്ദ്ര​മാ​ണ് ബൈ​പാ​സ് മേ​ല്‍​പാ​ല​ത്തി​ന്‍റെ അ​ടി​വ​ശ​മെ​ന്ന് അ​റി​യാ​മെ​ങ്കി​ലും അ​ത്ത​ര​ക്കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ അ​ധി​കാ​രി​ക​ള്‍ ത​യാ​റാ​കു​ന്നി​ല്ല. ന​ഗ​ര​സു​ര​ക്ഷ​യു​ടെ കാ​ര്യ​ത്തി​ല്‍ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രും അ​നാ​സ്ഥ തു​ട​രു​ക​യാ​ണ്. മാ​ര്‍​ക്ക​റ്റ് പ​രി​സ​രം, അ​ടി​പ്പാ​ത, ബ​സ് സ്‌​റ്റാ​ന്‍​ഡ്‌ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​വ​ര്‍​ച്ച​യും മോ​ഷ​ണ​വും പ​തി​വാ​ണ്. കു​റ​ച്ചു​ദി​വ​സം മു​മ്ബ്​ ബ​സ് സ്‌​റ്റാ​ന്‍​ഡി​ല്‍​നി​ന്ന് യാ​ത്ര​ക്കാ​രി​യു​ടെ മാ​ല പൊ​ട്ടി​ക്കാ​ന്‍ ശ്ര​മം ന​ട​ന്നി​രു​ന്നു. ഈ ​സ​മ​യം സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍ ഈ ​ദൃ​ശ്യം പ​ക​ര്‍​ത്താ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ പൊ​ലീ​സ് എ​തി​ര്‍​ക്കു​ക​യും അ​വ​രോ​ട് ത​ട്ടി​ക്ക​യ​റു​ക​യു​മാ​ണ് ചെ​യ്ത​ത്. കേ​സ് ഒ​തു​ക്കി​ത്തീ​ര്‍​ക്കാ​നാ​ണ് ഇ​ത്ത​ര​ത്തി​ല്‍ പെ​രു​മാ​റി​യ​തെ​ന്നാ​ണ് ആ​ക്ഷേ​പം. പി​ന്നീ​ട് ഇ​തു​സം​ബ​ന്ധി​ച്ച്‌ പൊ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ഈ ​സം​ഭ​വ​ത്തെ​ക്കു​റി​ച്ച്‌ അ​റി​യി​ല്ലെ​ന്നാ​ണ് പ​റ​ഞ്ഞ​ത്. അ​തി​ന് തൊ​ട്ടു​മു​മ്ബു​ള്ള ദി​വ​സം ഈ ​ഭാ​ഗ​ത്ത് വാ​ഹ​ന​ത്തി​ല്‍​നി​ന്ന് ബാ​റ്റ​റി മോ​ഷ്‌​ടി​ച്ച​യാ​ളെ പി​ടി​കൂ​ടി​യെ​ങ്കി​ലും പ്ര​തി​യെ വി​ട്ട​യ​ച്ച്‌ പൊ​ലീ​സ് ബാ​റ്റ​റി​യു​മാ​യി പോ​വു​ക​യാ​യി​രു​ന്നെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്.

ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടു​ക്കും-സി.​ഐ

ആ​ലു​വ: മാ​ര്‍​ക്ക​റ്റ്, ബ​സ് സ്‌​റ്റാ​ന്‍​ഡ്‌ പ​രി​സ​ര​ങ്ങ​ളി​ലെ അ​ക്ര​മി​ക​ളെ​യും മോ​ഷ്‌​ടാ​ക്ക​ളെ​യും അ​മ​ര്‍​ച്ച ചെ​യ്യു​മെ​ന്ന് ആ​ലു​വ സി.​ഐ അ​നി​ല്‍​കു​മാ​ര്‍ പ​റ​ഞ്ഞു. യാ​ച​ക​രു​ടെ​യും മ​റ്റും മ​റ​വി​ലാ​ണ് ഇ​വ​ര്‍ ത​ങ്ങു​ന്ന​തെ​ന്ന​തി​നാ​ല്‍ ഇ​വ​രെ കൃ​ത്യ​മാ​യി ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ട്. അ​ല്ലാ​ത്ത​പ​ക്ഷം യ​ഥാ​ര്‍​ഥ ഭി​ക്ഷ​ക്കാ​ര്‍​ക്കെ​തി​രെ ഉ​പ​ദ്ര​വി​ച്ചെ​ന്ന പേ​രി​ല്‍ മ​നു​ഷ്യാ​വ​കാ​ശ പ്ര​ശ്ന​മ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ള്‍ നേ​രി​ടേ​ണ്ടി​വ​രും. ല​ഹ​രി സം​ഘ​ങ്ങ​ളെ ക​ണ്ടെ​ത്തി വൈ​ദ്യ പ​രി​ശോ​ധ​ന​യ​ട​ക്കം ന​ട​ത്തി​വേ​ണം ന​ട​പ​ടി​യെ​ടു​ക്കാ​നെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.                                            04/01/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.