ബിഷപ്പ് ഫ്രാങ്കോ പ്രതിയായ കന്യാസ്ത്രീയെ ബലാത്സംഗ കേസില്‍ വിധി ജനുവരി 14ന്

2022-01-10 16:35:46

 കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ പ്രതിയായ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ജനുവരി 14ന് കോടതി വിധി പുറപ്പെടുവിക്കും.

കോട്ടയം അഡീഷണല്‍ ജില്ല കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പറയുക. ഡിസംബര്‍ 29ന് കേസുമായി ബന്ധപ്പെട്ട വാദങ്ങളും പ്രതിവാദങ്ങളും പൂര്‍ത്തിയായി. ഇന്ന് കേസ് പരിഗണിച്ചപ്പോഴാണ് വിധി പുറപ്പെടുവിക്കുന്ന തീയതി ജഡ്ജി പ്രഖ്യാപിച്ചത്.

2019 ഏപ്രില്‍ ഒമ്ബതിന് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ നവംബര്‍ 30ന് വിചാരണ തുടങ്ങി. കുറ്റപത്രം റദ്ദാക്കണമെന്ന ആവശ്യവുമായി ബിഷപ്പ് ഫ്രാങ്കോ ഹൈകോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചു. എന്നാല്‍, ഫ്രാങ്കോ വിചാരണ നേരിടണമെന്ന വിധിയാണ് കോടതികള്‍ പുറപ്പെടുവിച്ചത്.

85 പ്രോസിക്യൂഷന്‍ സാക്ഷികളില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അടക്കം 39 സാക്ഷികളെ കേസില്‍ വിസ്തരിച്ചു. മൂന്നു ബിഷപ്പുമാര്‍, 11 പുരോഹിതര്‍, 25 കന്യാസ്ത്രീകളും ഉള്‍പ്പെടും. പ്രതിഭാഗം ആവശ്യപ്പെട്ട പ്രകാരം ഉള്‍പ്പെടുത്തിയ ഒമ്ബതു പേരുടെയും വിസ്താരം പൂര്‍ത്തിയായി.

2018 ജൂണിലാണ് കുറവിലങ്ങാട് നാടുകുന്ന് സെന്‍റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ കന്യാസ്ത്രീയുടെ പരാതി കുറവിലങ്ങാട് പൊലീസിനും ജില്ല പൊലീസ് മേധാവിക്കും ലഭിക്കുന്നത്. മഠത്തിലും മറ്റ് വിവിധ സ്ഥലങ്ങളിലും വെച്ച്‌ 13 തവണ ബിഷപ്പ് ഫ്രാങ്കോ ബലാത്സംഗം ചെയ്തെന്നാണ് കന്യാസ്ത്രീയുടെ പരാതി.

ജില്ല പൊലീസ് മേധാവി ഹരിശങ്കറുടെ നേതൃത്വത്തില്‍ വൈക്കം ഡിവൈ.എസ്.പിയാണ് കേസ് അന്വേഷിച്ചത്. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ 23 ദിവസം പാലാ ജയിലില്‍ കിടന്നു.

അ​​​ന്യാ​​​യ​​​മാ​​​യി ത​​​ട​​​ഞ്ഞു​​​വെ​ക്ക​​​ല്‍, അ​​​ധി​​​കാ​​​ര ദു​​​ര്‍​​​വി​​​നി​​​യോ​​​ഗം ന​​​ട​​​ത്തി ലൈം​​​ഗി​​​ക ദു​​​രു​​​പ​​​യോ​​​ഗം, പ്ര​​​കൃ​​​തി​വി​​​രു​​​ദ്ധ ലൈം​​​ഗി​​​ക പീ​​​ഡ​​​നം, ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്ത​​​ല്‍, ത​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള സ്ത്രീ​​​യെ മേ​​​ല​​​ധി​​​കാ​​​രം ഉ​​​പ​​​യോ​​​ഗി​​​ച്ച്‌​ ലൈം​​​ഗി​​​ക​​​മാ​​​യി ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്യ​​​ല്‍, ഒ​​​രേ സ്ത്രീ​​​യെ സ്വാ​​​ധീ​​​നം ഉ​​​പ​​​യോ​​​ഗി​​​ച്ച്‌​ തു​​​ട​​​ര്‍​​​ച്ച​​​യാ​​​യി ബ​​​ലാ​​​ത്സം​​​ഗം ചെ​​​യ്യ​​​ല്‍, സ്ത്രീ​​​ത്വ​​​ത്തെ അ​​​പ​​​മാ​​​നി​​​ക്ക​​​ല്‍ എ​​​ന്നീ വ​​​കു​​​പ്പു​​​ക​​​ളാ​ണ്​ ഫ്രാങ്കോക്കെതിരെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.                                                                                               *10/01/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.