എസ്എഫ്ഐ പ്രവര്‍ത്തകന്റെ കൊലപാതകം; കുത്തിയത് യൂത്ത് കോണ്‍ഗ്രസ് നേതാവ്
2022-01-10 16:45:57

ഇടുക്കി: ഇടുക്കി ഗവ. എന്‍ജിനിയറിംഗ് കോളജിലെ വിദ്യാര്‍ഥി ധീരജ് രാജശേഖരനെ കൊലപ്പെടുത്തിയത് പുറത്തുനിന്നുമെത്തിയയാള്.
പ്രാദേശിക യൂത്ത് കോണ്‍ഗ്രസ് നേതാവ് നിഖില്‍ പൈലി എന്നയാളാണ് വിദ്യാര്‍ഥികളെ ആക്രമിച്ചതെന്ന് ദൃസാക്ഷികള്‍ പറഞ്ഞു. സംഭവത്തിന് ശേഷം ഇയാള്‍ ഓടി രക്ഷപെടുന്നത് കണ്ടവരുണ്ട്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോളജില്‍ തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് ക്യാംപസിന് പുറത്തിറങ്ങിയപ്പോഴാണ് വിദ്യാര്‍ഥികളെ ഇയാള്‍ ആക്രമിച്ചത്. നിഖില്‍ പൈലി കൈവശം ആയുധം കരുതിയിരുന്നതായാണ് സൂചന. സംഭവത്തിന് ശേഷം ഇയാള്‍ സ്ഥലത്ത് നിന്നും ഓടി രക്ഷപെട്ടു.
രക്തത്തില്‍ കുളിച്ചു കിടന്ന ധീരജിനെ ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗം സത്യന്റെ കാറില്‍ വിദ്യാര്‍ഥികളാണ് ആശുപത്രിയില്‍ എത്തിച്ചത്. കാറില്‍ കയറ്റുമ്ബോള്‍ ധീരജിന് ജീവനുണ്ടായിരുന്നതായി മറ്റ് വിദ്യാര്‍ഥികള്‍ പറഞ്ഞു. എന്നാല്‍ നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവിനെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.
ആക്രമണത്തില്‍ പരിക്കേറ്റ അഭിജിത്ത്,അമല്‍ എന്നിവരെ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. *10/01/2022 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.