മുംബൈ വിമാനത്താവളത്തില്‍ വാഹനത്തിന് തീപിടിച്ചു; അഗ്‌നിബാധയുണ്ടായത് വിമാനം വലിച്ചുനീക്കുന്നതിനിടെ; ഒഴിവായത് വന്‍ ദുരന്തം

2022-01-10 16:57:20

 മുംബൈ: വിമാനത്താവളത്തില്‍ വാഹനത്തിന് തീപിടിച്ചു. വിമാനം വലിച്ചുനീക്കുന്നതിനിടെയാണ് ടോ ട്രാക്ടറിന് തീപിടിച്ചത്.

എയര്‍ ഇന്ത്യാ വിമാനത്തിന്റെ മുന്‍ഭാഗത്തെ ചക്രത്തെ ബന്ധിപ്പിച്ചുകൊണ്ട് തള്ളി നീക്കുന്നതിനിടെയാണ് ട്രാക്ടറില്‍ നിന്ന് പുക ഉയര്‍ന്ന് തീപിടിച്ചത്.

റണ്‍വേയില്‍ നിന്നും വിമാനങ്ങള്‍ നിര്‍ത്തിയിടാനായി കൊണ്ടുവരുന്ന ഭാഗത്തുവെച്ചാണ് ജീപ്പിന് തീപിടിച്ചത്. എയര്‍ ഇന്ത്യയുടെ എ.ഐ647 എ320 ബോയിംഗ് വിമാനത്തെ തള്ളി നീക്കുന്നതിനിടെയാണ് അഗ്‌നിബാധ ആശങ്കയുണ്ടാക്കിയത്. നിറയെ ഇന്ധനമുണ്ടായിരുന്ന ട്രാക്ടറിലാണ് തീപടര്‍ന്നത്. രാവിലെ പത്തേമുക്കാലിനാണ് സംഭവം. തീ അണയ്ക്കാനുള്ള സംവിധാനം അതിവേഗം പ്രവര്‍ത്തിപ്പിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.                                                         *10/01/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.