കുഴിബോംബുകള്‍ മണത്തറിഞ്ഞ് നിരവധി പേരുടെ ജീവന് കാത്ത മഗാവ എലി മരണത്തിന് കീഴടങ്ങി
2022-01-12 16:57:17

അഞ്ച് വര്‍ഷക്കാലം തന്നേക്കാള്‍ വലിയ മനുഷ്യരുടെ ജീവന് രക്ഷിച്ച ബഹുമതിയോടെ മഗാവ ഇനി അന്ത്യ വിശ്രമം കൊളളും.
ഹീറോ റാറ്റ് എന്നറിയപ്പെട്ട മഗാവ തന്റെ എട്ടാം വയസ്സിലാണ് മരണത്തിന് കീഴടങ്ങുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മഗാവ ശാരീരികമായി അസ്വസ്ഥതകള്‍ നേരിട്ടിരുന്നതായി ബെല്‍ജിയന്‍ ചാരിറ്റിയായ എ.പി.ഒ.പി അധികൃതര്‍ പറഞ്ഞു.
ബെല്‍ജിയം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എ.പി.ഒ.പി.ഒ എന്ന സന്നദ്ധ സംഘടനയാണ് മഗാവക്ക് കുഴി ബോംബുകള്‍ മണത്തറിയാനുള്ള പരിശീലനം നല്‍കിയത്. കുഴി ബോംബുകളെ മണത്തറിയാനും അവ നിര്‍വീര്യമാക്കുന്നതിനുള്ള മുന്നറിയിപ്പ് നല്‍കാനും പരിശീലനത്തിലൂടെ എലികള്‍ക്ക് സാധിക്കും.
ആഫ്രിക്കന്‍ ഭാമന്‍ കങ്കാരു ഇനത്തിന് പെട്ട മഗാവ 2017ലാണ് എ.പി.ഒ.പി.ഒയിലെത്തുന്നത്. ഭൂമിക്കടിയില്‍ കുഴിച്ചിടപ്പെട്ട ബോംബുകളെ കണ്ടെത്താന്‍ സഹായിക്കുകയായിരുന്നു മഗാവക്ക് നിയോഗിക്കപ്പെട്ട ദൗത്യം. ഒരു വര്‍ഷം നീണ്ട പരിശീലനത്തിനൊടുവിലാണ് മഗാവ സൈന്യത്തോട് ചേര്‍ന്ന് തന്റെ സേവനം ആരംഭിച്ചത്. ചുരുങ്ങിയ കാലയളവില്‍ തന്നെ നൂറിലധികം കുഴിബോംബുകളാണ് മഗാവ കണ്ടെത്തിയത്.
യു.കെ ആസ്ഥാനമായുള്ള സേവന സംഘടനയായ പീപ്പിള്‍സ് ഡിസ്പെന്‍സറി ഫോര്‍ സിക്ക് അനിമല്‍സ് (പി.ഡി.എസ്.എ) കംബോഡിയയില്‍ മഗാവ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കും ധീരതക്കും കഴിഞ്ഞ വര്‍ഷം ഗോള്‍ഡ് മെഡല്‍ നല്കി ആദരിച്ചിരുന്നു. മൃഗങ്ങളെ ആദരിക്കുന്നതില്‍ 77 വര്‍ഷത്തെ പാരമ്ബര്യമുള്ള സംഘടന ആദ്യമായാണ് ഒരു എലിക്ക് മെഡല്‍ നല്‍കുന്നത്..
മണ്ണിനടിയിലെ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തുന്നതിന് ധാരാളം എലികളെ പരിശീലിപ്പിക്കുന്നുണ്ടെങ്കിലും ആഫ്രിക്കന്‍ ഭീമന് കങ്കാരു ഇനത്തില്‍ പെട്ട എലികളാണ് ഇതിന് കൂടുതല്‍ അനുയോജ്യം. ഭാരം കുറവായതിനാല്‍ സ്ഫോടകവസ്തുക്കള്‍ നിറഞ്ഞ പ്രദേശങ്ങളിലൂടെ മനുഷ്യരേക്കാള്‍ വേഗത്തില്‍ ഈ എലികള്‍ക്ക് നീങ്ങാന്‍ സാധിക്കും. മണ്ണിനടിയില്‍ കുഴിച്ചിടപ്പട്ട ഖനികളെ പ്രവര്‍ത്തനക്ഷമമാക്കാന്‍ പാകത്തിന് ഭാരമില്ലാതിരുന്നത് തന്നെയാണ് മഗാവയുടെ പ്രത്യേകതയും.
ലോകത്തില്‍ കുഴിബോംബുകള്‍ കാരണം അപകടം പറ്റിയ ജനങ്ങളില്‍ ഏറിയ പങ്കും താമസിക്കുന്ന ഇടങ്ങളിലൊന്നാണ് കംബോഡിയ. പതിറ്റാണ്ടുകള്‍ നീണ്ടു നിന്ന ആഭ്യന്തര യുദ്ധങ്ങളുടെ അവശേഷിപ്പായി കമ്ബോഡിയയുടെ മിക്ക പ്രദേശങ്ങളിലും പൊട്ടാതെ കിടക്കുന്ന ആറ് ദശലക്ഷം കുഴിബോംബുകള്‍ ഉണ്ടെന്നാണ് കണക്കുകള്‍. സാധാരണയായി, മണ്ണിനടിയില്‍ മറഞ്ഞിരിക്കുന്ന കുഴിബോംബുകള്‍ കണ്ടെത്താന്‍ വളരെ പ്രയാസമാണ്. മനുഷ്യര്‍ക്ക് ചിലപ്പോള്‍ അതിനായി ദിവസങ്ങള്‍ ചെലവിടേണ്ടി വരും.
എന്നാല്‍, മണം പിടിക്കാനുള്ള കഴിവുകാരണം മനുഷ്യരേക്കാള്‍ എളുപ്പത്തില്‍ എലികള്‍ക്ക് അതിന് സാധിക്കുന്നു. തന്റെ ഔദ്യോഗിക ജീവിതത്തില്‍, ഏകദേശം 71ലധികം കുഴിബോംബുകളും 38 സ്ഫോടക വസ്തുക്കളും മഗാവ കണ്ടെത്തിയിട്ടുണ്ട്. പ്രായമായതോടെ മഗാവക്ക് ജോലിയില്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് ജോലിയില്‍ നിന്നും വിരമിക്കുന്നത്. മഗാവയുടെ വിശിഷ്ട സേവനങ്ങള്‍ ഒരു ജനതയെ പ്രാണഭയമില്ലാതെ ജീവിക്കാനും തൊഴില്‍ ചെയ്യാനും കളിക്കാനും സന്തോഷിക്കാനും ധൈര്യം നല്‍കിയതായും, മഗാവയുടെ സേവനങ്ങള്‍ക്ക് നന്ദിയുണ്ടെന്നും അധികൃതര്‍ പറഞ്ഞു. 12/01/2022 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.