മഞ്ചേരിയില്‍ ഏഴുലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചു

2022-01-12 16:59:52

    
    മഞ്ചേരിയില്‍ ഏഴുലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചു


മഞ്ചേരി : മഞ്ചേരി മാര്‍ക്കറ്റിലേക്ക് ചരക്കുമായി എത്തിയ ലോറിയില്‍ നിന്ന് ഏഴുലക്ഷം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചു.

കൂള്‍ലിപ് ഇനത്തില്‍പ്പെട്ട 168 കിലോ ഉല്‍പനങ്ങളാണ് പിടിച്ചെടുത്തത്. ഡ്രൈവറും സഹായിയും ഓടിരക്ഷപ്പെട്ടു. വാഹന ഉടമ പൂക്കോട്ടൂര്‍ ചീനിക്കല്‍ സ്വദേശിയായ മണ്ണേത്തൊടി മുജീബ് റഹ്മാനെതിരെ ആര്‍സി ബുക്ക് പ്രകാരം കേസെടുത്തു.

ചെവാഴ്ച രാത്രി 12ഓടെ പച്ചക്കറിയുമായി എത്തിയ മഹേന്ദ്ര മാക്സ്ട്രക്ക് പിക്കപ്പിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവന്നത്. 13 ചാക്കുകളിലായി 9300 ഹാന്‍സ് ബോഡിക്കുള്ളില്‍ ഷീറ്റ് കെട്ടി ഒളിപ്പിച്ചാണ് കടത്തിക്കൊണ്ടു വന്നത്. മൈസൂരില്‍ നിന്നാണ് ഇവ കൊണ്ടുവന്നത്. ജില്ലാ ഡെപ്പൂട്ടി എക്സൈസ് കമീഷണറുടെ നിര്‍ദ്ദേശപ്രകാരം തൊണ്ടുമുതലും വാഹനവും മഞ്ചേരി പൊലീസ് സ്റ്റേഷനിലേയ്ക്ക് മാറ്റി.

കടത്തിന് പിന്നില്‍ വന്‍ സംഘമുണ്ടെന്നാണ് സൂചന. രക്ഷപ്പെട്ട പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് എക്സൈസ്. കഴിഞ്ഞ ദിവസം മഞ്ചേരി ടൗണ്‍ ഭാഗത്തും പരിസരങ്ങളില്‍ നിന്നും നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പഴയ ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച്‌ ഹാന്‍സ് മൊത്ത വിതരണക്കാരനെ കുറിച്ച്‌ സൂചന ലഭിച്ചത്.

മഞ്ചേരി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ് ഷാജി, പ്രിവന്റീവ് ഓഫീസര്‍മാരായ ആര്‍ പി സുരേഷ് ബാബു, പി ഇ ഹംസ, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി ഷെബീര്‍ അലി, കെ ഷംസുദ്ദീന്‍, കെ വിനീത്, ഇ ജിഷില്‍ നായര്‍, പി റെജിലാല്‍ എന്നിവരടങ്ങിയ സംഘമാണ് ഹാന്‍സ് കണ്ടെടുത്തത്.                                        12/01/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.