ബുള്ളി ഭായി ആപ്പിനെതിരായ നടിയുടെ പോസ്റ്റ് ഷെയര്‍ ചെയ്തു, കണ്ണൂര്‍ സ്വദേശിക്കെതിരെ കേസെടുത്തു

2022-01-12 17:02:18

    
    കണ്ണൂര്‍: ബുള്ളി ഭായി ആപ്പിനെതിരായ പേസ്റ്റ് വാട്സാപ്പിലൂടെ ഷെയര്‍ ചെയ്ത ശ്രീകണ്ഠാപുരം സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു.

ഇ പി ജാവിദിനെതിരെയാണ് കേസെടുത്തത്.

ലാലി പിഎം എന്ന അഭിനേത്രി ഫേസ്ബുക്കിലൂടെ പങ്കുവച്ച പോസ്റ്റാണ് ജാവീദ് നാട്ടിലെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തത്. നിരവധിപേര്‍ പോസ്റ്റ് ഷെയര്‍ ചെയതിരുന്നെങ്കിലും ഒരാള്‍ക്കെതിരെ മാത്രമാണ് പൊലീസ് കേസെടുത്തത്.

'മുസ്‌ലിം സ്ത്രീകളുടെ ഗതികേടാണ് ഗതികേട്, അവരുടെ വസ്ത്ര ധാരണയെ പറ്റി തിയറികളുണ്ടാക്കാം, ആപ്പുണ്ടാക്കി അവരുടെ ഫോട്ടോ നെറ്റില്‍ നിന്ന് തപ്പിയെടുത്ത് വില്‍പ്പനയ്ക്ക് എന്നു പറഞ്ഞ് അപ്പ്‌ലോഡ് ചെയ്യാം, ആരും ചോദിക്കാന്‍ വരില്ല, ആരെങ്കിലും ഒന്ന് പ്രതികരിച്ചാല്‍ അതൊന്ന് വാര്‍ത്തയാക്കാന്‍ മാദ്ധ്യമങ്ങള്‍ തയ്യാറാകുന്നില്ല,' എന്നാണ് ലാലി പിഎം ഫേസ്ബുക്കിലിട്ടത്. ഈ പോസ്റ്റ് പ്രദേശിക ഗ്രൂപ്പിലേക്ക് ഷെയര്‍ ചെയ്തതിനെ തുടര്‍ന്നാണ് ഐപിസി 153 വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തത്. ഇത് സമൂഹത്തില്‍ കലാപമുണ്ടാക്കാനുള്ള ശ്രമമായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍ . വിഷയവുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് വത്സന്‍ തില്ലങ്കേരിയാണോ എന്ന് സംശയമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി പ്രതികരിച്ചു.                                                                                                           12/01/2022                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.